മൊബീക്വിക്കിന് ആര്‍ബിഐയുടെ കടിഞ്ഞാണ്‍; മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 15 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തെ രണ്ട് മൊബീല്‍ പേമെന്റ് പ്ലാളാറ്റ്ഫോമുകള്ക്കെതിരെ 25 ലക്ഷം കോടി രൂപ പിഴചുമത്തിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ പാലിക്കാത്തത് മൂലമാണ് രാജ്യത്തെ രണ്ട് പ്രമുഖ മൊബീല്‍ ഫ്ളാറ്റ്ഫോമുകള്ക്കെതിരെ പിഴചുമത്തിയത്. മൊബിക്വിക്കിന് 15 ലക്ഷം രൂപയും, ഹിപ് ബാര്‍ പിവിടി എല്ടിഡിക്ക് 10.85 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. റെഗുലേറ്ററി ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് ആര്‍ബിഐ രാജ്യത്തെ രണ്ട് മൊബീല്‍ പേമെന്റ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു.
രാജ്യത്തെ ചെറുകിട ഡിജിറ്റല്‍ പേമെന്റിന്റെ ഗണത്തിലാണ് മൊബിക്വിക്കും, ഹിപ് ബാറും ഉള്ളത്. ഡിജിറ്റല്‍ പേമെന്റ് ഇടപാടില്‍ രാജ്യത്ത് ഏറെ മുന്‍നിരയിലുള്ളത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ കമ്പനികളാണ്. എന്നാല്‍ രാജ്യത്ത് നോട്ടിടപാടുകള്‍ കുറച്ച് ഡിജിറ്റള്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ സാനാപത്തിക വര്‍ഷം ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ കൂടുതല്‍ മത്സരത്തിലേര്പ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍