സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് താഴ്ന്ന നിരക്കില്‍ പണം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക്; ആദ്യ ലേലം മെയ് 17ന്
മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും വായ്പ നല്‍കാനായി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് താഴ്ന്ന നിരക്കില്‍ പണം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് നടത്തുന്ന ലേലങ്ങളില്‍ ആദ്യത്തേത് 17നു നടക്കും. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നയത്തിന്റെ ഭാഗമാണ് റീപ്പോ നിരക്കില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കു പണം ലഭ്യമാക്കുക എന്നത്.
വാണിജ്യബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ ഇപ്പോള്‍ 4% ആണ്. 17ന് 10,000 കോടി രൂപയാണ് ലേലത്തിനുവയ്ക്കുക. ബാങ്കുകള്‍ക്ക് ഒരു കോടി മുതല്‍ മുകളിലേക്കുള്ള തുകയ്ക്ക് അപേക്ഷിക്കാം. 10,000 കോടി പൂര്‍ണമായും ബാങ്കുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ബാക്കി വരുന്ന തുക അടുത്ത മാസത്തെ ലേലത്തില്‍ ചേര്‍ക്കും. ഒക്ടോബര്‍ 31 വരെയാണു പദ്ധതി കാലാവധി. അതുവരെ എല്ലാ മാസവും ലേലമുണ്ടാകും.
ബാങ്കുകള്‍ ഈ തുക, കോവിഡിന്റെ സാമ്പത്തിക ആഘാതം നേരിടുന്ന വ്യവസായങ്ങള്‍ക്കും വ്യക്തികള്‍ക്കുമേ വായ്പയായി നല്‍കാവൂ എന്നു വ്യവസ്ഥയുണ്ട്. 10 ലക്ഷം രൂപയാണു പരമാവധി വായ്പ. റിസര്‍വ് ബാങ്കില്‍നിന്നു വായ്പയെടുത്ത് 30 ദിവസത്തിനകം, ആ തുക ഉപയോക്താക്കള്‍ക്കു വായ്പയായി നല്‍കണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍