റേറ്റിങ് ഏജന്‍സികളുമായി ആര്‍ബിഐ ഗവര്‍ണര്‍ മാര്‍ച്ച് 26ന് ചര്‍ച്ച നടത്തും
മുംബൈ: ധനനയ അവലോകന യോഗത്തിന് മുന്‍പായി മാര്‍ച്ച് 26ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുമായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചര്‍ച്ച നടത്തും. പലിശ നിരക്ക് സംബന്ധമായ ആശങ്കകള്‍ പരഹരിക്കുന്നതിന് വേണ്ടിയും, സമ്പദ് വ്യവസ്ഥയ്ക്ക് ശക്തി പകരുന്ന കാര്യങ്ങളെ സംബന്ധിച്ചും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യാവസായിക പ്രമുഖരുമായും ചര്‍ച്ച നടത്തും.
അടുത്തമാസം ആദ്യവാരം നടക്കുന്ന ധനനയ അവലോകന യോഗത്തിന് മുന്‍പായി വിപണി രംഗത്ത് നിന്നുള്ള അഭിപ്രായം സ്വീകരിക്കുകയും, വിപണി രംഗത്തെ ആശങ്കകള്‍ പരിഹരിക്കുകയുമാണ് യോഗത്തിലൂടെ ഗവര്‍ണര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്താനും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനും വേണ്ടിയാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുമായി ആര്‍ബിഐ ചര്‍ച്ച നടത്തുന്നത്. മാര്‍ച്ച് 26 ന് മുംബൈയില്‍ വെച്ചാണ് യോഗം നടക്കുക. അതേസമയം പൊതു തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ആരംഭിക്കുന്നതിനാല്‍ ആര്‍ബിഐയുടെ നിലപാടിന് പ്രാധാന്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍