News

സാമ്പത്തിക മേഖലയില്‍ പ്രതീക്ഷിച്ചതിച്ചതിലും ഇരട്ടി ഇടിവുണ്ടാകുമെന്ന് എസ്ബിഐ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് നടപ്പു വര്‍ഷം വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളം ഇടിവ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. നടപ്പുവര്‍ഷം ആകെ 10.9 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

അടുത്ത മൂന്നു പാദത്തിലും വളര്‍ച്ച താഴേക്കായിരിക്കുമെന്നും കാര്‍ഷിക രംഗത്ത് ഇപ്പോള്‍ കണ്ട വളര്‍ച്ച അടുത്ത പാദത്തില്‍ തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം വ്യവസായം ഒഴികെയുള്ള മേഖലകളില്‍ വായ്പകള്‍ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.

Author

Related Articles