സാംസങിനെ പിന്തള്ളി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യമുറപ്പിച്ച് റിയല്‍മി
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങിനെ പിന്തള്ളി ചൈനീസ് ബ്രന്‍ഡായ റിയല്‍മി. ഒക്ടോബര്‍ മാസത്തെ വില്‍പ്പനയിലാണ് 18 ശതമാനം വിപണി വിഹിതവുമായി റിയല്‍മി രാജ്യത്ത് രണ്ടാമത് എത്തിയത്. 16 ശതമാനം ആയിരുന്നു സാംസംഗിന്റെ വിപണി വിഹിതം. 20 ശതമാനം വിപണി വിഹിതവുമായി ഷവോമിയാണ് രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ്. ഷവോമിയുടെ തന്നെ പോക്കോ ബ്രാന്‍ഡിലുള്ള ഫോണുകളുടെ വില്‍പ്പന കൂടി ഉള്‍പ്പെടുത്തിയാണിത്.
അതേ സമയം ഈ വര്‍ഷത്തെ മൂന്നാംപാദ വില്‍പ്പനയില്‍ സാംസംഗിന് (17%) റിയല്മിയെക്കാള് (15%) രണ്ടുശതമാനം മുന്‍തൂക്കമുണ്ട്. മൂന്നാം പാദത്തില്‍ 23 ശതമാനമാണ് ഷവോമിയുടെ വിപണി വിഹിതം. വില്‍പ്പനയില്‍ നാലാം സ്ഥാനത്തുള്ള ബ്രാന്‍ഡ് വിവോയാണ്. ചൈനീസ് ഭീമന്മാരായ ബിബികെ ഇലക്ട്രോണിക്സിന് കീഴിലുള്ള ബ്രാന്‍ഡുകളാണ് റിയല്‍മി, ഓപ്പോ, വിവോ, വണ്‍പ്ലസ്, ഐക്യൂ എന്നിവ. എല്ലാ ബ്രാന്‍ഡുകളെയും പരിഗണിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് ബിബികെ.
വില്‍പ്പന ഉയരുന്ന സാഹചര്യത്തില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 30000ല്‍ നിന്ന് 55,000ലേക്ക് ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് റിലല്മി. ഈ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്ട്ടില് ഏറ്റവും അധികം വില്ക്കപ്പടുന്ന ബ്രാന്‍ഡ് (52% ) റിയല്‍മി ആണ്. ആകെ ഓണ്‍ലൈന്‍ വില്‍പ്പനയിലും 27 ശതമാനം വിപണി വിഹിതത്തോടെ ഷവോമിക്ക് പിന്നില്‍ രണ്ടാമതാണ് റിയല്‍മി. 15000-20000 വില വിഭാഗത്തില്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ ഇറക്കിയതും ഫ്ലാഗ്ഷിപ്പ് ജിടി സീരീസ് മികച്ച വില്‍പ്പന നേടിയതും റിയല്‍മിക്ക് നേട്ടമായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍