News

റെഡ് മീറ്റ് കഴിക്കുന്നത് സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന പഠനം വിപണിയ്ക്ക് തിരിച്ചടിയാകുമോ? ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമായ ഇന്ത്യയെ ആശങ്കപ്പെടുത്തി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളും

ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമായ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കാന്‍സറിന്റെ ഈ ആഴ്ച്ച നടത്തിയ പഠനത്തിലാണ് റെഡ് മീറ്റ് കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നത്. 2003 മുതല്‍ 2009 വരെ കാലയളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. 50,884 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

റെഡ്മീറ്റ് കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത ഏറെയാണെന്നും എന്നാല്‍ ഇവ കുറച്ച് മാത്രം കഴിക്കുന്ന സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നം കുറവാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബീഫ്, ഇളം മാംസം, പോര്‍ക്ക്, ആട്ടിറച്ചി എന്നിവയാണ് ഈ ഗണത്തില്‍ അമിതമായി ഉപയോഗിക്കരുതെന്ന് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ വൈറ്റ് മീറ്റ് ഗണത്തില്‍പെട്ട കോഴി, താറാവ് എന്നിവയ്ക്ക് അത്രയും കുഴപ്പങ്ങളില്ലെന്നും വിദഗ്ധര്‍ പറയുന്നു.

റെഡ് മീറ്റില്‍ കാണപ്പെടുന്ന എന്‍ ഗ്ലൂക്കോലില്‍ന്യൂമാട്രിക്ക് ആസിഡ്, ഡയറ്ററി ഹിമി അയണ്‍, കൊഴുപ്പ് എന്നിവ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.  എന്നാല്‍ ഇവ പുറത്ത് വരുമ്പോള്‍ ആശങ്ക വര്‍ധിക്കുന്നത് ഇന്ത്യയിലെ ബീഫ് വിപണിയ്ക്കാണ്. രാജ്യത്ത് സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളില്‍ അതിജീവിക്കാനുള്ള ശേഷി കുറഞ്ഞ് വരികയാണെന്നും രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ സ്തനാര്‍ബുദമാണ് മുന്നില്‍ നില്‍ക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 2020തോടെ സ്തനാര്‍ബുദം ബാധിച്ചവരുടെ എണ്ണം ഏകദേശം 17 ലക്ഷമാകുമെന്ന കണക്കുകളും ആശങ്കപ്പെടുത്തുന്നു. 

കോടികള്‍ കൊയ്യുന്ന ബീഫ് ബിസിനസ് മേഖല മറ്റൊരു പ്രശ്‌നവും നേരിടുന്നുണ്ട്. ബീഫ് കയറ്റുമതി ചെയ്യുന്നവര്‍ മൃഗത്തിന്റെയും ഇറച്ചിയുടേയും ആരോഗ്യവും ഗുണവും ബോധ്യപ്പെടുത്തുന്നതിന് പ്രധാനമായും മൂന്നു തരം പരിശോധനകള്‍ നടത്തണം എന്നാണ് നിയമം. ഒന്ന്, മൃഗത്തിനെ കൊല്ലുന്നതിനു മുന്‍പുള്ള പരിശാധന , രണ്ട് മൃഗത്തിന്റെ മരണത്തിനുശേഷമുള്ള റിപ്പോര്‍ട്ട്, മൂന്ന് ലാബിന്റെ ഇറച്ചി പരിശാധനയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്. ഇതെല്ലാം അട്ടിമറിച്ച് രാജ്യത്ത് നിന്നും പശുവിറച്ചി കയറ്റി അയച്ചതിന് ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിരുന്നു.

2018 മാര്‍ച്ചില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക, തെലങ്കാന, ജാര്‍ഖണ്ഡ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ബീഫ് കയറ്റുമതി ശാലകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ പതിനാറ് കോടി രൂപയുടെ പശുമാംസം കണ്ടെത്തിയ വാര്‍ത്ത ഇതിനെയെല്ലാം അരക്കിട്ടുറപ്പിക്കുന്നതാണ്. കാര്യമായ യാതൊരുപരിശോധനകളുമില്ലാത്ത സാഹചര്യങ്ങളില്‍ ഇതില്‍ക്കൂടുതല്‍ പശുമാംസം കയറ്റുമതിചെയ്യപ്പെടുന്നുണ്ട് എന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണ്! പോത്തിറച്ചിയായി ലേബല്‍ ചെയ്യപ്പെട്ടതില്‍ പശുവിറച്ചി സ്ഥിരീകരിച്ച ഫോറന്‍സിക് ലാബ് പരിശോധനാഫലങ്ങളും ഇതൊക്കെയാണ് അടിവരയിടുന്നത്. 

Author

Related Articles