തങ്ങളുടെ ആദ്യ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് റെഡ്മി
റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീന്‍ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. ജൂലൈ 26 മുതല്‍ ആമസോണ്‍, മി.കോം, മി ഹോം സ്റ്റോറുകള്‍, ഓഫ്ലൈന് റീട്ടെയ്ലര്മാര് എന്നിവിടങ്ങളില്‍ ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.
റെഡ്മി നോട്ട് 10 സീരീസിലെ അഞ്ചാമത്തെ മോഡലാണ് പുതിയ റെഡ്മി ഫോണ്‍. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10എസ് എന്നിവയാണ് ഇതിനകം വിപണിയിലെത്തിയത്. ഇന്ത്യയില്‍ ഷവോമിയുടെ റെഡ്മി ബ്രാന്‍ഡില്‍ വരുന്ന ആദ്യ 5ജി ഫോണ്‍ കൂടിയാണ് റെഡ്മി നോട്ട് 10ടി 5ജി. റെഡ്മി നോട്ട് 10 5ജി (യൂറോപ്പ്), പോക്കോ എം3 പ്രോ 5ജി എന്നീ ഫോണുകള്‍ പുനര്‍നാമകരണം ചെയ്തതാണ് റെഡ്മി നോട്ട് 10ടി 5ജി. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം, ഹോള്‍ പഞ്ച് ഡിസ്പ്ലേ ഡിസൈന്‍ എന്നിവ ലഭിച്ചു.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെഡ്മി നോട്ട് 10ടി 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ സോഫ്റ്റ്വെയറിലാണ്. 90 ഹെര്‍ട്സ് വരെ അഡാപ്റ്റീവ് റിഫ്രെഷ് നിരക്ക്, 20:9 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്സല്‍) ഡിസ്പ്ലേ നല്കി. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 700 എസ്ഒസിയാണ് കരുത്തേകുന്നത്.
പിറകില്‍ എഫ്/1.79 ലെന്‍സ് സഹിതം 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 മാക്രോ ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം നല്കി. ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/2.0 ലെന്‍സ് സഹിതം 8 മെഗാപിക്സല്‍ സെല്‍ഫി കാമറ ലഭിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍