എല്ലാ സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ
കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന 230 സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് തുടരും. നേരത്തെ തീരുമാനിച്ചതും അറിയിച്ചതും അനുസരിച്ച്, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സാധാരണ പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ഓടുന്ന 230 സ്പെഷ്യല്‍ ട്രെയിനുകള്‍ തുടര്‍ന്നും സര്‍വീസ് നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം പരിമിതമായ അടിസ്ഥാനത്തില്‍ മാത്രം ഓടുന്ന മുംബൈയിലെ ലോക്കല്‍ ട്രെയിനുകളും ഓടുന്നത് തുടരും. പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യാനുസരണം അധിക, പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചു. എന്നാല്‍, ലോക്ക്ഡൗണിന് മുമ്പായി ഓടിക്കൊണ്ടിരുന്ന മറ്റ് എല്ലാ സാധാരണ ട്രെയിനുകളും സബര്‍ബന്‍ ട്രെയിനുകളും തല്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.
എല്ലാ പ്രത്യേക ട്രെയിനുകളും മെയ് 12 മുതല്‍ രാജധാനി റൂട്ടുകളിലെ 12 ജോഡി ട്രെയിനുകളും ജൂണ്‍ 1 മുതല്‍ ഓടുന്ന 100 ജോഡി ട്രെയിനുകളും ഓടുന്നത് തുടരും. അവശ്യ സേവന ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി മുംബൈയില്‍ അടുത്തിടെ ആരംഭിച്ച പരിമിതമായ പ്രത്യേക സബര്‍ബന്‍ സര്‍വീസുകളും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ, റെയില്‍വേ ഓഗസ്റ്റ് 12 വരെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു.
പാസഞ്ചര്‍ ട്രെയിനുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതോടെ ഇന്ത്യന്‍ റെയില്‍വേ ഈ സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ ബിസിനസില്‍ 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,39,929 ആയിരിക്കുമ്പോള്‍ 15,83,489 പേര് സുഖം പ്രാപിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 45,257 ആയി ഉയര്‍ന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍