News

അലോക് ഇന്‍ഡസ്ട്രീസിന്റെ ഒഹരികള്‍ ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; 250 കോടി രൂപയുടെ ഇടപാടെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി:  രാജ്യത്ത് ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം കൈവരിച്ച കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ മാറിയിരിക്കുന്നു. ടെക്‌സ്റ്റൈല്‍സ് നിര്‍മ്മാണ കമ്പനിയായ അലോകിന്റെ ഉടമസ്ഥതതയിലുള്ള 37.7 ശതമാനം ഓഹരികളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.  ഏകദേശം 250 കോടി രൂപയോളം വരുന്ന ആസ്തികളാണ് ഇപ്പോള്‍  സ്വന്തമാക്കിയിരിക്കുന്നത്.  അതേസമയം ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കോ. എല്‍ടിഡിയുമായി ചേര്‍ന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ഇടപാടുകള്‍ പൂര്‍ത്തീകരിച്ചത്. അതേസമയം സംയുക്ത ഇടപാടിന് നാഷണല്‍  കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അനുമതിയും നല്‍കിയിരുന്നു.  മാത്രമല്ല പുതിയ ഇടപാടിലൂടെ അലോക് ഇന്‍ഡസ്ട്രീസിന്റെ കൈവശമുള്ള 37 ശതമാനം ഓഹരികളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ലഭിക്കുക. 

അലോക് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നതിന്റെ പ്രധാന കാരണം കമ്പനി ഇപ്പോള്‍ നേരിടുന്ന പ്രതസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള കമ്പനിക്ക് വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചേക്കും.  മാത്രമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള സഹകരണം കമ്പനിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.  

Author

Related Articles