News

ഇന്ത്യയിലെ ആദ്യ റൂഫ്-ടോപ് ഡ്രൈവ്-ഇന്‍ തീയേറ്റര്‍ തുറക്കാനൊരുങ്ങി റിലയന്‍സ് റീട്ടെയില്‍

ഇന്ത്യയിലെ ആദ്യ റൂഫ്-ടോപ് ഡ്രൈവ്-ഇന്‍ തീയേറ്റര്‍ തുറക്കാനൊരുങ്ങി റിലയന്‍സ് റീട്ടെയില്‍. മുംബൈ നഗരത്തിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളില്‍ നവംബര്‍ അഞ്ചിനാണ് തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 290 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം തീയേറ്ററില്‍ ഉണ്ടാകും. മൂംബൈയിലെ ഏറ്റവും വലിയ സ്‌ക്രീനാണ് തീയേറ്ററില്‍ ഒരുങ്ങുന്നത്. പിവിആര്‍ സനിമാസ് ആണ് തീയേറ്ററിന്റെ നടത്തിപ്പുകാര്‍.

പ്രീമിയം ഇന്ത്യന്‍- ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ മാത്രമുള്ള റിലയന്‍സിന്റെ മാളാണ് ജിയോ വേള്‍ഡ് ഡ്രൈവ്. ആധുനിക കാലത്തെ ഉപഭോക്കാക്കള്‍ക്ക് വിനോദവും ഉള്‍ക്കാഴ്ചയും നല്‍കുന്ന ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ജിയോ വേള്‍ഡ് ഡ്രൈവിന്റെ ലക്ഷ്യമെന്ന് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.

Author

Related Articles