റിലയന്‍സ് കാപിറ്റല്‍ മ്യൂചല്‍ ഫണ്ടിലെ ഓഹരികള്‍ പൂര്‍ണമായും വില്‍ക്കും
മ്യൂചല്‍ ഫണ്ട് ബിസിനസ് മേഖലയിലെ ഓഹരികള്‍ പൂര്‍ണമായും വില്ക്കാന് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കാപ്പിറ്റല്‍ ഫണ്ട് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റ്(ആര്‍എന്‍എഎം) ലിമിറ്റഡിലെ ഓഹരികളാണ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന് റിലയന്‍സ് കാപ്പിറ്റല്‍ ഫണ്ട് വില്ക്കാന് തീരുമാനിച്ചത്. ഇരു വിഭാഗം സംയുക്ത സംഭരകര്‍ക്കും 42.88 ശതമാനം ഓഹരികളാണ് നിലവിലുള്ളത്.
ഇടപാടുകള്‍ പൂര്‍ണമായി നടപ്പിലാക്കുന്നിതിന് സെബി നിയമങ്ങള്‍ പ്രകാരം, ഓഹരി ഒന്നിന് 230 രൂപ എന്ന നിലയില്‍ നിപ്പോണ്‍ ഓഫര്‍ നടത്തുമെന്നുമാണ് വാര്‍ത്ത ഏജന്‍സികള്‍ പറയുന്നത്. ഓഹരിക്ക് 230 രൂപ എന്ന വില നിപ്പോണ്‍ നല്‍കുമെന്നാണ് റിലയന്‍സ് കാപ്പിറ്റല്‍ ഫണ്ട് പ്രതീക്ഷ പ്രകടിപ്പിച്ചതെന്നാണ് വിവരം.
നിപ്പോണ്‍ ലൈഫിനും മറ്റ് നിക്ഷേപകര്‍ക്കും ഓഹരി കൈമാറുന്നതിലൂടെ 6000 കോടി രൂപ സമാഹരിക്കാന്‍ പറ്റുമെന്നാണ് റിയന്‍സ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കമ്പനിയുടെ കടബാധ്യതയ്ക്ക് കുറവ് വരുത്താന്‍ സാദിക്കുമമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സെബിയുടെ മാനദണ്ഡം പ്രകാരം 75 ശതമാനത്തില്‍ കൂടുതല്‍ ഓഹരി ഇടപാടുകള്‍ നടത്താന്‍ പാടില്ല. ഓഹരി ഇടപാടിന്റെ വലിയ പങ്ക് 33 ശതമാനം വരുന്ന കടബാധ്യത കുറക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍