News

റിലയന്‍സ് ക്യാപിറ്റല്‍ ആസ്തി വില്‍പ്പനക്കൊരുങ്ങുന്നു; കട ബാധ്യത കുറക്കുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: റിലയന്‍സ് ക്യാപിറ്റല്‍ ആസ്തി വില്‍പ്പനയിലൂടെ 10,000 കോടി രൂപ സമാഹരിക്കുമെന്ന് റിപ്പോര്‍ട്ട്. ആസ്തി വില്‍പ്പനയിലൂടെ കടം 50 ശതമാനം കുറക്കാന്‍ സാധിക്കുമെന്നാണ് റിലയന്‍സ് കരുതുന്നത്. കടം ഒഴിവാക്കാനും, സാമ്പത്തിക ഭദ്രത കൈവരിക്കാനുമാണ് റിലയന്‍സ് ക്യാപിറ്റല്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. ആസ്തി വില്‍പ്പന വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് കമ്പനി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് വിവരം. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഓഹരികളടക്കം വില്‍പ്പന നടത്തി കമ്പനിയുടെ കട ബാധ്യത കുറക്കാനാകുമെന്നാണ് പ്രതീക്ഷ. 

അതേസമയം റിലയന്‍സ് നിപ്പോള്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിലെ ഓഹരികളാണ് കമ്പനി വില്‍പ്പന നടത്തുകയെന്നതാണ് വിവരം. 42.88 ശതമാനം വരുന്ന ഓഹരകള്‍ വിറ്റഴിച്ച് കടം തീര്‍ക്കാനുള്ള നടപടിയാണ് കമ്പനി ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. 5,0000 കോടി രൂപയിലധികം മൂല്യമാണ് ഈ ഓഹരകിള്‍ക്കുള്ളത്.

 

Author

Related Articles