അനില്‍ അംബാനിയുടെ രാജി കമ്പനി തള്ളി; പാപ്പരത്ത പ്രക്രിയയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്പോട്ട് പോകുമ്പോള്‍ രാജി ശരിയായ നടപടിയല്ല
മുംബൈ: അനില്‍ അംബാനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വാര്‍ത്തകളാണ് പുറത്തുവരുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം), കമ്പനി ഡയറക്ടര്‍മാരായ റൈന കരാനി , ഛായാാ വിരാനി , മജ്ഞരി കാക്കര്‍, സുരേഷ് രംഗാചാര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നവരുെട രാജി തള്ളിയതായി റിപ്പോര്‍ട്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ കമ്മ്യൂണിക്കേഷന്‍ ക്രെഡിറ്റേഴ്സാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട പുറത്തുവിട്ടത്.
സാമ്പത്തിക പ്രതിസന്ധി മൂലം ആര്‍കോമിന്റെ ചുമതലകളില്‍ നിന്ന് രാജിവെച്ചെന്നായിരുന്നു കഴിഞ്ഞ ആഴ്ച്ച പുറത്തുവന്ന റിപ്പോര്‍ട്ട്. ബോംബൈ സ്റ്റോക്ക് എക്ചെയ്ഞ്ചിന് നല്കിയ കത്തിലായിരുന്നു അനില്‍ അംബാനി രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം സ്ഥാനത്ത് തുടരണമെന്നും പാപ്പരത്തെ പ്രക്രിയയുമായി മുന്പോട്ട് പോകുമ്പോള്‍ രാജി ശരിയായ നടപടിയല്ലെന്നാണ് റിപ്പോര്‍ട്ട്.
30,142 കോടി രൂപ നഷ്ടമുള്ള ആര്‍കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള പ്രക്രിയ നടക്കുന്നതിനടയാണ് രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം കമ്പനിയുടെ ആകെ നഷ്ടം കഴിഞ്ഞ വര്‍ഷം ഇത് 1,141 കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയിലെ ഏറ്റവും നഷ്ടത്തിലോടുന്ന ടെലികോം വ്യവസായവും ഇദേഹത്തിന്റെ പങ്കാളിത്തത്തിലുള്ള വോഡഫോണ്‍-ഐഡിയയുടേതാണ്. ജൂലൈ-സെപ്തംബറില്‍ 50,921.9 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്റിലയന്സ് ജിയോയുടെ കടന്നുകയറ്റമാണ് രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനികള്‍ക്കെല്ലാം നഷ്ടം ഉണ്ടാക്കാന്‍ കാരണമായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍