News

റിലയന്‍സിന്റെ കൊവിഡ് വാക്‌സിന്‍ വരുന്നു!

റിലയന്‍സിന്റെ കൊവിഡ് വാക്‌സിന്‍ വരുന്നതായി സൂചന. ഇത് സംബന്ധിച്ച ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ റിലയന്‍സ് ലൈഫ് സയന്‍സസിന്റെ അപേക്ഷ കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ചു. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. തുടര്‍ന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് അനുമതി തേടുക. എന്നാല്‍ ഇക്കാര്യം റിലയന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിലവില്‍ രാജ്യത്ത് ആറ് വാക്‌സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവീഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് എന്നിവക്കും മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍, കാഡില എന്നിവയുടെ വാക്‌സിനുമാണ് അനുമതിയുള്ളത്. റിലയന്‍സ് ഫൗണ്ടേഷന്‍ നേരത്തെ കേരളത്തിന് രണ്ടരലക്ഷം കോവിഡ് ഡോസ് സൗജന്യമായി കൈമാറിയിരുന്നു. സംസ്ഥാനത്തെ കോവിഡ് യജ്ഞത്തില്‍ പങ്കാളികള്‍ ആകുന്നതിന്റെ ഭാഗമായിട്ടായിരുന്നു സൗജന്യ വാക്സിന്‍ റിലയന്‍സ് സംസ്ഥാനത്തിന് വാങ്ങി നല്‍കിയത്.

Author

Related Articles