News

സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറില്‍ റിലയന്‍സ് ന്യൂ എനര്‍ജി 1840 കോടി രൂപ നിക്ഷേപിക്കും

റിലയന്‍സ് ഗ്രൂപ്പ് സ്ഥാപനമായ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറില്‍ 1840 കോടി രൂപ നിക്ഷേപം നടത്തും. സെറ്റര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറിന്റെ 4.91 കോടി ഓഹരികള്‍ ഇതോടെ റിലയന്‍സിന്റെ സ്വന്തമാകും. 25.9ശതമാനമാകും ഓഹരി വിഹിതം.

ഓഹരിയൊന്നിന് 375 രൂപ നിരക്കിലാണ് ഓപ്പണ്‍ ഓഫര്‍വഴി റിലയന്‍സ് ഓഹരികള്‍ ഏറ്റെടുക്കുക. വാര്‍ത്ത പുറത്തുവന്നതോടെ സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറിന്റെ ഓഹരി വില 421 നിലവാരത്തിലെത്തി. പുനരുപയോഗ ഊര്‍ജമേഖലയില്‍ വന്‍പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ ഏറ്റെടുക്കല്‍. ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈയിടെ റിലയന്‍സ് യൂറോപ്പിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ കമ്പനിയായ ആര്‍ഇസിയെ ഏറ്റെടുത്തിരുന്നു.

Author

Related Articles