ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളെ തേടി ജിയോ
ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ഫോണ്‍ ജിയോഫോണ്‍ നെക്സ്റ്റ് നിര്‍മിക്കുന്നതിന് പ്രാദേശിക, ആഗോള കമ്പനികളെ ജിയോ സമീപിച്ചതായി റിപ്പോര്‍ട്ട്. സിങ്കപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയയ ഫ്ളെക്സ്, കാര്‍ബണ്‍ മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായ യുടിഎല് എന്നീ കമ്പനികളുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും ഇന്ത്യയിലുളള പ്ലാന്റുകളിലായും ഫോണ്‍ നിര്‍മിക്കുകയെന്നും ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കമ്പനികള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഈയിടെ നടന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്മാന് മുകേഷ് അംബാനി ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ഫോണ്‍ സെപ്റ്റംബര്‍ 10ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. 5000 രൂപക്ക് താഴെയാകും വിലയെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
50 കോടി പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഫോണ്‍ നെക്സ്റ്റ് അവതരിപ്പിക്കുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോ പുതിയ ഫോണ്‍ വികസിപ്പിക്കുന്നത്. ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനംചെയ്യാനുള്ള സൗകര്യം, മികച്ച ക്യാമറ, ഓഗ്മന്റഡ് റിയാല്‍റ്റി തുടങ്ങിയ സവിശേഷതകള്‍ ഫോണിലുണ്ടാകുമെന്നും വര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍