News

ബാറ്ററി നിര്‍മ്മാണ കമ്പനിയില്‍ 144 മില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഈ പ്രമുഖര്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഉടമസ്ഥതയിലുള്ള റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡും (ആര്‍എന്‍ഇഎസ്എല്‍), നിക്ഷേപകരായ പോള്‍സണ്‍ ആന്‍ഡ് കമ്പനിയും, ബില്‍ ഗേറ്റ്‌സും, മറ്റ് ചില നിക്ഷേപകരും ചേര്‍ന്ന് ആംബ്രി ഇങ്കില്‍ 144 മില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു. യുഎസിലെ മസാച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള ഒരു ഊര്‍ജ്ജ സംഭരണ കമ്പനിയാണ് ആംബ്രി ഇങ്ക്.

''ഈ നിക്ഷേപം കമ്പനിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരാനും ബിസിനസ്സ് വാണിജ്യവല്‍ക്കരിക്കാനും സഹായിക്കും. ആര്‍എന്‍ഇഎസ്എല്‍ 50 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ആംബ്രിയിലെ 42.3 ദശലക്ഷം ഓഹരികള്‍ സ്വന്തമാക്കുമെന്ന് 'ആര്‍ഐഎല്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. പേറ്റന്റ് നേടിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, 4-24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത ലിഥിയം അയണ്‍ ബാറ്ററികള്‍ ചെലവ്, ദീര്‍ഘായുസ്സ്, സുരക്ഷാ തടസ്സങ്ങള്‍ എന്നിവയില്‍ വലിയ മേന്മ കൈവരിക്കുന്നു.

പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അളവുകളെ വൈദ്യുത പവര്‍ ഗ്രിഡുകളുമായി സംയോജിപ്പിക്കാന്‍ സഹായിക്കുന്ന ഒരു നിര്‍ണായക ഊര്‍ജ്ജ സംഭരണ രീതി വികസിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ആര്‍എന്‍ഇഎസ്എല്ലും അംബ്രിയും തമ്മില്‍ ഇന്ത്യയില്‍ വലിയ തോതിലുള്ള ഒരു ബാറ്ററി നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇത് റിലയന്‍സിന്റെ ഹരിത ഊര്‍ജ്ജ സംരംഭത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ചെലവ് കുറയ്ക്കുകയും ചെയ്യും.

Author

Related Articles