News

റിലയന്‍സും ബിപിയും കൈകോര്‍ക്കുന്നു; ബിപിയുമായി സഹകരിച്ച് റിലയന്‍സ് ഇന്ധന റീട്ടെയ്ല്‍ വിപണിയിലേക്ക്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ നേടാനുള്ള തയ്യാറെടുപ്പാണ് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കമ്പനി ചില പദ്ധതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ് ആരംഭിച്ചിട്ടുള്ളത്. ആഗോള എണ്ണ ഭീമനമായ ബിപിയുമായി സഹകരിച്ച് മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ എണ്ണ വിപണന സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് ഇരുവിഭാഗം കമ്പനികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം ബിപി ആഗോള വിപണന കേന്ദ്രങ്ങളില്‍ കൂടുതല്‍ വളര്‍ച്ച ലക്ഷ്യമാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കമിട്ടുള്ളത്.  

ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ ഡിഡി ചിക്‌സിംഗുമായി സഹകരിക്കാന്‍ കമ്പനി തയ്യാറായിട്ടുണ്ട്.  ചൈനയിലെ ഇലക്ടിക് വാഹന വിപണിയിലെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനി ഇത്തരമൊരു നീക്കത്തിന് തയ്യാറായിട്ടുള്ളത്. ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നുള്ള പദ്ധതിയില്‍ 51 ശതമാനം ഓഹരികളാണ് ബിപിക്ക് ലഭ്യമാക്കുക. 49 ശതമാനം ഓഹരികള്‍ റിലയന്‍സിന് ലഭ്യമാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുവിഭാഗം കമ്പനികളുടെ സഹകരണത്തോടെ രാജ്യത്ത് 5500 കേന്ദ്രങ്ങളിലേക്ക് തങ്ങളുടെ ഇന്ധന ബിസിനസ് വ്യാപിപ്പിക്കും. ഇന്ത്യയില്‍ കൂടുതല്‍ എണ്ണ ഉത്പാദനം നടത്താനുള്ള തയ്യാറെടുപ്പും റിലയന്‍സ് ആരംഭിച്ചിട്ടുണ്ട്.

Author

Related Articles