ഐടിസിയുടെ ജോണ്‍ പ്ലേയേര്‍സ് റിലയന്‍സ് റീട്ടെയ്ലറിന് സ്വന്തം
ഐടിസിയുടെ പ്രശസ്ത മെന്‍സ് വെയര്‍ ബ്രാന്‍ഡായ ജോണ്‍ പ്ലയേര്‍സ് റിലയന്‍സ് റീട്ടെയ്ലര്‍ ഏറ്റെടുത്തു. ഏകദേശം 150 കോടി രൂപയുടെ ഇടപാടിലൂടെയാണ് ഐടിസിയുടെ മെന്സ്വെയര് ബ്രാന്‍ഡായ ജോണ്‍ പ്ലേയേര്‍സിനെ റിലയന്‍സ് റീട്ടെയ്ലര്‍ ഏറ്റെടുത്തത്. ഇതോടെ റിലയന്‍സിന് കൂടുതല്‍ നേട്ടമാണ് ഈ ഇടപാടിലൂടെ കരസ്ഥമാക്കാന്‍ പറ്റുക. റിലയന്‍സ് റെഡിമെയ്ഡ് രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിന് ഈ ഇടപാട് കാരണമായേക്കും.
ജോണ്‍ പ്ലേയേര്‍സ് ബ്രാന്‍ഡും അതിന്റെ 750 സ്റ്റോറികളിലൂടെ നടത്തിപ്പും വിതരണവകാശവും റിലയന്‍സ് റീട്ടെയ്ലറിന് സ്വന്തമാക്കാന്‍ പറ്റും. റിലയന്‍സിന്റെ മൂല്യം ഫാഷന്‍ രംഗത്ത് 350 കോടി രൂപയായി ഉയരും.
അപ്പാരല്‍ ബിസിനസ് രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും, ശക്തി പ്രാപിക്കാനും വേണ്ടിയാണ് ഐടിസി ജോണ്‍ പ്ലേയറിന് കൈമാറിയത്. ജോണ്‍ പ്ലേയറിനെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ഐടിസിക്ക് ഗപുരുതരമായ വിഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഐടിസിക്ക് നേരിട്ട സാമ്പത്തിക ബാധ്യതയാണ് ജോണ്പ്ലയേര്സ് വില്്കുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍