വിപണി മൂല്യം 12 ലക്ഷം കോടി രൂപ മറികടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 12 ലക്ഷം കോടി രൂപ മറികടന്നു. തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വില 3.4 ശതമാനം കുതിച്ച് 1,847.7ലേയ്ക്കെത്തിയതോടെയാണിത്. ജിയോ പ്ലാറ്റ് ഫോമില്‍ 12-ാമത്തെ വിദേശ സ്ഥാപനം നിക്ഷേപവുമായെത്തിയതോടെയാണ് ഓഹരി വില കുതിച്ചത്. ഇതോടെ വിപണിമൂല്യം 12,45,191 കോടി രൂപയായി.
ശനിയാഴ്ചയാണ് ഇന്റല്‍ ക്യാപിറ്റല്‍ കമ്പനിയില്‍ 1,894.50 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ റിലയന്‍സില്‍ മൊത്തം വിദേശ നിക്ഷേപം 25.09 ശതമാനമായി ഉയര്‍ന്നു. രണ്ടുമാസത്തിനിടെ 1.17 ലക്ഷം കോടി രൂപയാണ് ജിയോപ്ലാറ്റ്ഫോമിലൂടെ റിലയന്‍സ് സമാഹരിച്ചത്. ഫേസ്ബുക്ക് തുടക്കമിട്ട നിക്ഷേപ പരമ്പര ഇന്റലില്‍ എത്തിനില്‍ക്കുന്നു.
കഴിഞ്ഞ ജൂണ്‍ 19നാണ് 11 ലക്ഷം കോടി വിപണി മൂല്യം കമ്പനി പിന്നിട്ടത്. കടരഹിത കമ്പനിയായി റിലയന്‍സിനെ പ്രഖ്യാപിച്ചതോടെയായിരുന്നു ഈ നേട്ടം. ഇതിനോടകം തന്നെ കടരഹിത കമ്പനിയെന്ന നേട്ടം റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കുകയും ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍