ഓണ്‍ലൈന്‍ ഫാര്‍മസിയായ നെറ്റ്മെഡ്സിന്റെ ഓഹരികള്‍ വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്; നീക്കം ഇ-കൊമേഴ്സ് രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമോ?
ബെംഗളൂരു: ഓണ്‍ലൈന്‍ ഫാര്‍മസി സ്ഥാപനമായ നെറ്റ്മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചര്‍ച്ചകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. റിലയന്‍സ് ഇന്‍ഡസ്ട്രീസോ, സഹോദര സ്ഥാപനങ്ങളോ വഴി നെറ്റ്മെഡ്സില്‍ 130 മുതല്‍ 150 ദശലക്ഷം ഡോളര്‍ വരെ നിക്ഷേപിക്കാനാണ് ശ്രമം.
നെറ്റ്മെഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ഇ -കൊമേഴ്സ് രംഗത്തേക്കുള്ള വരവില്‍ കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. 2015 ലാണ് നെറ്റ്മെഡ്സ് പ്രവര്‍ത്തനം തുടങ്ങിയത്. 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനിയില്‍ ഇതുവരെ നടന്നിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഈ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിക്കാനോ, വിശദീകരണം നല്‍കാനോ റിലയന്‍സ് തയ്യാറായിട്ടില്ല. നെറ്റ്മെഡ്സ് സ്ഥാപകനായ പ്രദീപ് ദാധയും ഇപ്പോള്‍ പ്രതികരണത്തിനില്ലെന്നാണ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞത്.
കൊവിഡ് ലോക്ക്ഡൗണിന് മുന്‍പ് തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. റിലയന്‍സ് ഇന്റസ്ട്രീസ് ഇ -കൊമേഴ്സ് രംഗത്തേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വിപണന രംഗത്ത് വലിയ നിക്ഷേപത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍