ബ്രിട്ടീഷ് റീട്ടെയിലര്‍ ബൂട്ട്സിനെ ഏറ്റെടുക്കാന്‍ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള ഈ കമ്പനികള്‍
ലണ്ടന്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസും, യുഎസ് ആസ്ഥാനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് എന്ന നിക്ഷേപ കമ്പനിയും ചേര്‍ന്ന് ബ്രിട്ടന് ആസ്ഥാനമായ റീട്ടെയില്‍ കമ്പനി ബൂട്ട്സിനെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന് പുറമേ അയര്‍ലന്‍ഡ്, ഇറ്റലി, നോര്‍വേ, നെതര്‍ലന്‍ഡ്സ്, തായ്ലന്ഡ്, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബൂട്ട്സിന് സാന്നിധ്യമുണ്ട്. ആരോഗ്യ-സൗന്ദര്യ ഉത്പന്നങ്ങളുടെ റീട്ടെയിലും ഫാര്‍മസി ശൃംഖലയും അടങ്ങുന്നതാണ് ബൂട്ട്സ് യുകെ എന്ന കോര്‍പ്പറേറ്റ്.
ഇരുകമ്പനികളുടേയും നീക്കം വിജയിച്ചാല്‍ ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ബൂട്ട്സിന്റെ സാന്നിധ്യം വ്യാപിക്കും. അതേസമയം റിലയന്‍സും അപ്പോളോയും ഒരേ അളവിലാണോ നിക്ഷേപിക്കുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക അറിയിപ്പും ഇറക്കിയിട്ടില്ല.
ബൂട്ട്സിന്റെ മാതൃകമ്പനിയായ വാള്‍ഗ്രീന്‍സ് ബൂട്ട്സ് അലയന്‍സ് ഇക്കഴിഞ്ഞ ഡിസംബറിലാണ് ബിസിനസ് വില്ക്കുന്നുവെന്ന് അറിയിച്ചത്. ലേലത്തിനായി മെയ് 16 വരെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും കമ്പനി അറിയിച്ചിരുന്നു. യുകെയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ബൂട്ട്സിന് രാജ്യത്തുടനീളം 2,000-ലധികം സ്റ്റോറുകളുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍