News

ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രാന്റായി റിലയന്‍സ് ഇന്റസ്ട്രീസ്

മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രാന്റായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്. ഫ്യൂചര്‍ ബ്രാന്റ് ഇന്റക്‌സ് 2020 ലെ റിപ്പോര്‍ട്ടിലാണ് ആപ്പിളിന് ശേഷം രണ്ടാമത്തെ വലിയ ബ്രാന്റ് എന്ന നേട്ടം റിലയന്‍സ് ഇന്റസ്ട്രീസ് സ്വന്തമാക്കിയത്. ജനങ്ങള്‍ക്ക് റിലയന്‍സുമായി വളരെ ശക്തമായ വൈകാരിക ബന്ധമുണ്ട്. വളരെയേറെ ബഹുമാനിക്കപ്പെടുന്നുണ്ട്. മൂല്യങ്ങളില്‍ ഉറച്ചു നിന്നാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ഫ്യൂചര്‍ ബ്രാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഊര്‍ജ്ജം, പെട്രോകെമിക്കല്‍, ടെക്‌സ്‌റ്റൈല്‍, നാചുറല്‍ റിസോര്‍സസ്, റീട്ടെയ്ല്‍, ടെലികമ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് റിലയന്‍സിന്റെ ഇന്നത്തെ ബിസിനസ്. പെട്രോകെമിക്കല്‍ സ്ഥാപനം എന്ന നിലയില്‍ നിന്ന് ഡിജിറ്റല്‍ രംഗത്തെ ഭീമന്‍ കമ്പനിയായി റിലയന്‍സിനെ മാറ്റിയതില്‍ മുകേഷ് അംബാനിയുടെ പ്രവര്‍ത്തനം വലുതാണെന്ന് ഫ്യൂചര്‍ ബ്രാന്റ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

പട്ടികയില്‍ സാംസങാണ് മൂന്നാം സ്ഥാനത്ത്. നൈക് ആറാം സ്ഥാനവും മൈക്രോസോഫ്റ്റ് ഏഴാം സ്ഥാനവും പേപാല്‍ ഒന്‍പതാം സ്ഥാനവും നെറ്റ്ഫ്‌ലിക്‌സ് പത്താം സ്ഥാനവും നേടി.

News Desk
Author

Related Articles