ബാന്ദ്ര-വെര്‍സോവ കടല്‍പ്പാലത്തിന്റെ കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രയ്ക്ക്
മംബൈ: രാജ്യത്തെ പ്രധാനപ്പെട്ട കടല്‍പ്പാലത്തിന്റെ നിര്‍മ്മാണ കരാര്‍ അനില്‍ അംബാനിയുടെ കമ്പനി സ്വന്തമാക്കി. ബാന്ദ്ര-വെര്‍സോവ കടല്‍പ്പാലത്തിന്റെ കരാറാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാട്രക്ചറിന് ലഭിക്കുക. മഹാരാഷ്ട്രയിലെ സ്റ്റേറ്റ് റോഡ് ഡിവെലപ്മെന്റ് കോര്‍പറേഷനില്‍ നിന്നാണ് 7000 കോടി രൂപയോളം വരുന്ന രാജ്യത്തെ ഏറ്റവും വലിയ പദ്ധതി അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്ര സ്വന്തമാക്കിയിട്ടുള്ളത്. കടക്കെണിയില്‍ കുടുങ്ങിയ കമ്പനിക്ക് രാജ്യത്തെ ഏറ്റവും വലിയ പദ്ധതി കരാര്‍ നല്‍കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയുടെ റേറ്റിങുകള്‍ വിവിധ റേറ്റിങ് ഏജന്‍സി വെട്ടിക്കുറച്ചിരുന്നു.
അതേസമയം 17.17 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കടല്‍പ്പാലത്തിനുള്ളത്. കരാര്‍ പൂര്‍ണമായും അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. കരാര്‍ നടപ്പിലാക്കാന്‍ 60 മാസം വേണമെന്നാണ് കരാറിലൂടെ വ്യക്തമാക്കുന്നത്. മഹരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡിവലപ്മെന്റ് കോര്‍പ്പറേഷനുമായുള്ള വ്യവസ്ഥയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ബന്ദ്രയില്‍ നിന്ന് വെര്സോവയിലേക്കുള്ള ദൂരത്തിന്റെ ദൈര്‍ഘ്യം കുറയും. നിലവില്‍ റോഡ് മാര്‍ഗം ബാന്ദ്രയില്‍ നിന്ന് വെര്സോവയിലേക്കെത്താന് 90 മിനിട്ട് സമയമാണ് എടുക്കുന്നത്. കടല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ 10 മിനിറ്റായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍