ഡല്‍ഹി-ആഗ്ര ദേശീയ പാത പദ്ധതിയിലെ ഓഹരികള്‍ റിലയന്‍സ് ഇന്‍ഫ്ര വില്‍ക്കും
ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ അബുദായിലെ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യൂബ് ഹൈവേയ്സിന് വിറ്റു. ഡല്‍ഹി-ആഗ്ര റൂട്ടിലുള്ള 100 ശതമാനം ഓഹരികളാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ക്യൂബ് ഹൈവേയ്സിന് വിറ്റത്. കരാറില്‍ ഇരു വിഭാഗവും ഒപ്പുവെച്ചു. 3600 കോടി രൂപയുടെ ഇടപാടുകളിലാണ് ഇരുവഭാഗവും ഒപ്പുവെച്ചതെന്ന് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടപാടിലൂടെ റിലയന്‍സിന്റെ കടബാധ്യത കുറക്കാനാണ് നീക്കം. ഓഹരി ഇടപാട് പൂര്‍ണമായും നടന്നാല്‍ റിലയിന്‍സിന്റെ കടബാധ്യത 25 ശതമാനം കുറഞ്ഞ് 5000 കോടി രൂപയ്ക്ക് താഴെയാകും. സിംഗപൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയയ ക്യൂബ് ഹൈവേയ്സിന് ന്യൂഡല്‍ഹി-ആഗ്ര നഗരങ്ങളെ ബന്ധിപ്പിക്കുന്ന 180 കി. മീ ദൈര്‍ഘ്യമുള്ള ഡിഎ ടോള്‍ റോഡിലെ ഒഹരികളാണ് റിലയന്‍സ് ഇന്‍ഫ്ര ക്യൂബ് ഹൈവേയ്സിന് വിറ്റത്. 2038 വരെ ഈ പാതയിലൂടെ ടോള്‍ പിരിക്കാന്‍ കമ്പനിക്ക് അവകാശമുണ്ട്. റിലയന്‍സിന് വരുമാന വളര്‍ച്ച നേടിക്കൊടുത്ത റൂട്ടാണ് ഡല്‍ഹി-ആഗ്ര ടോള്‍ ടി റോഡ്. 25 ശതമാനം വരുമാന വളര്‍ച്ചയാണ് റിലയന്‍സ് ഇന്‍ഫ്ര ഈ റൂട്ടിലൂടെ നേടിയത്. ഒഹരികള് വിറ്റ് കടം കുറക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍