ജിയോക്കും എയര്‍ടെല്ലിനും വരിക്കാര്‍ കൂടുന്നു; വൊഡാഫോണ്‍ ഐഡിയയ്ക്ക് കനത്ത തിരിച്ചടി
വൊഡാഫോണ്‍ ഐഡിയക്ക് നവംബര്‍ മാസം 19 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. കഴിഞ്ഞ 5 മാസത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ ഏറ്റവും കുത്തനെ ഉണ്ടായ ഇടിവാണ് നവംബറില്‍ കണ്ടത്. ഇതില്‍ 12 ലക്ഷം വരിക്കാരുടെ നഷ്ടം ഉണ്ടായത് ഗ്രാമീണ മേഖലയിലാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൊഡാഫോണ്‍ ഐഡിയക്ക് നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിന് പണം കണ്ടെത്താന്‍ കഴിയാത്തതാണ് ഉപഭോക്താക്കളെ നഷ്ടപ്പെടാന്‍ കാരണമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വൊഡാഫോണ്‍ ഐഡിയക്ക് പുതുതായി 14 ലക്ഷം വരിക്കാരെയാണ് നേടാന്‍ കഴിഞ്ഞത്. ആ സ്ഥാനത്ത് എയര്‍ ടെല്ലിന് 3.4 കോടിയും, ജിയോക്ക് 2 കോടിയും പുതിയ വരിക്കാരെ നേടാന്‍ കഴിഞ്ഞു.
നവംബറില്‍ ജിയോക്ക് 20 ലക്ഷം പുതിയ വരിക്കാരെ കിട്ടിയപ്പോള്‍ എയര്‍ടെല്ലിന് 13 ലക്ഷം വരിക്കാരുടെ വര്‍ധനവ് ഉണ്ടായി. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം നല്‍കിയതോടെ ഒരു മൊബൈല്‍ സേവന ദാതാവില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. വൊഡാഫോണ്‍ ഐഡിയയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 7500 കോടി രൂപ യുടെ വിദേശ കോണ്വെര്ട്ടിബിള് ബോണ്ടായി സമാഹരിക്കുമെന്ന് റിപ്പോര്‍ട്. അടുത്ത കാലത്ത് 5000 കോടി രൂപ ഹ്രസ്വ കാല വായ്പ യായി ബാങ്കുകളില്‍ നിന്ന് സമാഹരിച്ചിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി കണക്കുകള്‍ പ്രകാരം മൊബൈല്‍ സേവന രംഗത്ത് 90 ശതമാനം ആധിപത്യം സ്വകാര്യ കമ്പനികള്‍ക്കാണ്. റിലയന്‍സ് ജിയോ 36.71 ശതമാനം, എയര്‍ ടെല്‍ 30.43 ശതമാനം, വൊഡാഫോണ്‍ ഐഡിയ 22.88 ശതമാനം, ബി എസ് എന്‍ എല്‍ 9.97 ശതമാനം, എംടിഎന്‍എല്‍ 0.28 ശതമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍