News

റിലയന്‍സ് ജിയോയുമായി പൊരുതാന്‍ ബിഎസ്എന്‍എല്‍; സേവനങ്ങള്‍ ശക്തമാക്കി കമ്പനിയുടെ പുതിയ നീക്കം ശ്രദ്ധേയം; സാമ്പത്തിക പ്രതിസന്ധിയിലും കമ്പനി സേവനങ്ങള്‍ ശക്തിപ്പെടുത്തും

തിരുവനന്തപുരം: രാജ്യത്തെ ടെലികോം കമ്പനികള്‍  ജിയോയുടെ കുതിച്ചുചാട്ടത്തില്‍ തളര്‍ച്ച നേരിടുമ്പോഴും രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ബിഎസ്എന്‍എല്‍ ഇപ്പോള്‍ പതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റ് സ്വകാര്യ കമ്പനികള്‍ ഉപഭോക്താക്കളുടെ പണം പിടുങ്ങുന്ന പ്ലാനുകള്‍ നല്‍കുമ്പോള്‍ വളരെ കുറഞ്ഞ ചെലവില്‍ വന്‍ ഓഫറുകളാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 96 രൂപ, 236 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസവും 84 ദിവസവുമാണ്. രണ്ട് പുതിയ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകളും ( 96 രൂപ, 236 രൂപ) പ്രതിദിനം 10 ജിബിയുടെ ഡേറ്റാ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 4 ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ബിഎസ്എന്‍എല്‍ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത്. 

96 പ്ലാനിന് 28 ദിവസത്തെ കാലാവധിയും 2365 പ്ലാനിന് 84 ദിവസത്തെ കാലാവധിയുമാണ്. മറ്റു ടെലികോം കമ്പനികളേക്കാള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എസ്ടിവി 96 പ്രീപെയ്ഡ് പ്ലാനില്‍ 280 ജിബിയുടെ ഡേറ്റ ലഭിക്കും. 236 രൂപ പ്ലാനില്‍ 840 ജിബി ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ടെലികോം ടോക്ക് വെബ്സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമായിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ

കൂടുതല്‍ ആകര്‍ഷകമായ പ്ലാനുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് അവതരിപ്പിച്ചക്. മാത്രമല്ല അവ ഡേറ്റാ ആനുകൂല്യങ്ങള്‍ മാത്രം വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എന്‍എല്‍ അടുത്തിടെ 75 ദിവസത്തെ കാലാവധിയുള്ള 1,098 രൂപ പ്രീപെയ്ഡ് പ്ലാനും പുതുക്കിയിരുന്നു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കിളില്‍ മാത്രമാണ് ഈ ഓഫര്‍ നിലവില്‍ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ 4ജി വരിക്കാര്‍ക്ക് ഈ ഓഫര്‍ ഇതുവരെ ലഭ്യമായിട്ടില്ല.

Author

Related Articles