News

ജിയോയ്ക്ക് കനത്ത തിരിച്ചടി; ഡിസംബറില്‍ മാത്രം കുറഞ്ഞത് 1.28 കോടി ഉപഭോക്താക്കള്‍

ന്യൂഡല്‍ഹി: 2021 ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വരിക്കാരുടെ എണ്ണം കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 1.28 കോടി ഉപഭോക്താക്കളുടെ കുറവാണ് കഴിഞ്ഞ വര്‍ഷാവസാനം റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് ജിയോ, വൊഡഫോണ്‍ ഐഡിയ എന്നിവയുടെ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഭാരതി ഐയര്‍ടെല്ലിന്റേത് വര്‍ധിച്ചു.

റിലയന്‍സ് ജിയോയാണ് ഉപഭോക്താക്കളുടെ നഷ്ടത്തില്‍ മുന്നിലുള്ളത്. 2021 ഡിസംബറില്‍ 1.29 കോടി ഉപഭോക്താക്കള്‍ കുറഞ്ഞ് 41.57 കോടിയായപ്പോള്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായത് 16.14 ലക്ഷം ഉപഭോക്താക്കളെയാണ്. ഡിസംബറിലെ കണക്കുകള്‍ പ്രകാരം 26.55 കോടി ഉപഭോക്താക്കളാണ് വൊഡഫോണ്‍ ഐഡിയയ്ക്ക് ഉള്ളത്. അതേസമയം, എയര്‍ടെല്‍ പുുതതായി 4.75 ലക്ഷം ഉപഭോക്താക്കളെയും നേടി. ടെലികോം റെഗുലേറ്ററി അതേറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 35.57 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്.

Author

Related Articles