News

റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; ഇതോടെ ജിയോ രണ്ടാമതെത്തി

 

ന്യൂഡല്‍ഹി: എയര്‍ടെലിനെ മറികടന്ന് റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും വലി ടെലികോം ഭീമന്‍ കമ്പനിയായി മാറി. ഇതോടെ റിലയന്‍സ് ജിയോ  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി മാറിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ജിയോക്ക് 30.6 കോടി വരിക്കാരും, എയര്‍ടെല്ലിന് 28.4 കോടി വരിക്കാരുമാണുള്ളത്. വൊഡാഫോണ്‍, ഐഡിയ വരിക്കാരുടെ എണ്ണം 38.7 കോടിയാണ്. രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം വരിക്കാരുള്ളത് വൊഡാഫോണ്‍, ഐഡിയ ടെലികോം കമ്പനികളാണ്. 

ഇന്ത്യയില്‍ ഏറ്റവും വേഗതയുള്ള ഡാാറ്റാ സേവനം വിതരണം ചെയ്യുന്നതുകൊണ്ടാണ് റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. ജെപി മോര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2019 മുതല്‍ ജനുവരി വരെ ജിയോക്ക് 2.7 കോടി  പുതിയ വരിക്കാരാണ് ഉണ്ടായിട്ടുള്ളത്. റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന മികച്ച സേവനവും താരിഫുമാണ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിന് കാരണം.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും ലാഭമുള്ള ടെലികോം കമ്പനിയായി മാറുകയും ചെയ്തു. ജിയോയുടെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 9,482 കോടി രൂപയാണ് ആകെ വരുമാനമായി എത്തിയത്. വൊഡാഫോണിന്റെ ആകെ വരുമാനം 7,224 കോടി രൂപയും, ഭാരതി എയര്‍ടെല്ലിന്റെ ആകെ  വരുമാനം 6,440 കോടി രൂപയുമാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles