ജിയോ ഫോണ്‍ 3 വരുന്നു; ജൂലൈ 15ന് പുറത്തിറക്കും എന്ന് സൂചന
മുംബൈ: റിലയന്‍സ് ജിയോ ജിയോ ഫോണ്‍ 3 ജൂലൈ 15ന് പുറത്തിറക്കും എന്ന് സൂചന. റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ മീറ്റിംഗിലായിരിക്കും ഈ ഫോണ്‍ പുറത്തിറക്കുക എന്നാണ് സൂചന. കഴിഞ്ഞ രണ്ട് ജിയോ ഫോണ്‍ മോഡലുകളും പുറത്തിറക്കിയത് റിലയന്‍സിന്റെ വാര്‍ഷിക സമ്മേളനത്തിലാണ്.
ആദ്യത്തെ ജിയോ ഫോണ്‍ പുറത്തിറങ്ങിയത് 40താമത് റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലായിരുന്നു 2017 ല്‍. അടുത്ത ഫോണ്‍ ജിയോ ഫോണ്‍ 2 ഇറങ്ങിയത് 2018ലെ സമ്മേളനത്തിലും. അന്ന് 2,999 രൂപയ്ക്കാണ് ജിയോ ഫോണ്‍ ഇറങ്ങിയത്.
ഇത് പിന്തുടര്ന്ന് ഇത്തവണ ജിയോ ഫോണ്‍ 3 ഇറങ്ങും എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ജിയോ ഫോണ്‍ 3 സംബന്ധിച്ച പ്രത്യേകതകള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത്തവണ കൊവിഡ് ജാഗ്രതയുടെ ഭാഗമായി റിലയന്‍സ് വാര്‍ഷിക സമ്മേളനം വെര്‍ച്വലായി ആണ് നടക്കുന്നത്. ഇത് ആദ്യമായാണ് റിലയന്‍സ് സമ്മേളനം ഓണ്‍ലൈനായി നടത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍