കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ;10 കോടി ഫോണുകള്‍ പുറത്തിറക്കും
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. 2020 ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍ അവതരിപ്പിക്കുകയെന്ന് ബിസ്നസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു.
റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മിച്ചാകും വില്പനയ്ക്കെത്തിക്കുക. ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിള്‍, റിലയന്‍സില്‍ 4,500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാര്‍ട്ട്ഫോണുകള്‍ക്കായി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍