News

4ജി സ്മാര്‍ട്ട്‌ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള നീക്കവുമായി റിലയന്‍സ് ജിയോ

മുംബൈ: ഇന്ത്യയിലെ എല്ലാ സാധാരണക്കാരനും താങ്ങാനാവുന്ന വിലയില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കാനുള്ള പരിശ്രമത്തില്‍ റിലയന്‍സ് ജിയോ. വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്ന മാറ്റമാകുമിത്. ടുജി ഉപഭോക്താക്കള്‍ക്ക് അനായാസം 4ജിയിലേക്ക് മാറാം. അതിന് വേണ്ടിയുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു അംബാനിയുടെ കമ്പനി.

റിയല്‍ മി അടക്കമുള്ള കമ്പനികളുമായി ജിയോയുടെ ഉന്നതര്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഡിവൈസസ് ആന്റ് മൊബിലിറ്റി വിഭാഗം പ്രസിഡന്റായ സുനില്‍ ദത്ത് പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൊബൈല്‍ ഫോണ്‍ സെഗ്മെന്റില്‍ മാത്രമല്ല കണക്ടഡ് ഡിവൈസസിന്റെ കാര്യത്തിലും മാറ്റത്തിന് ഒരുങ്ങുകയാണ് കമ്പനി.

5ജി കണക്ടിവിറ്റി വരുന്നത് ഒരുപാട് സാധ്യതകള്‍ തുറക്കുമെന്നും അത് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമായി പരിമിതമാകില്ലെന്നുമാണ് റിയല്‍ മി സിഇഒ മാധവ് ഷേത് പറയുന്നത്. സാങ്കേതിക വിദ്യയില്‍ കുറവ് വരുത്താതെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഡിവൈസുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഷേത് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

Author

Related Articles