ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ഫോണ്‍ ഇന്ന് വിപണിയിലെത്തില്ല; കാരണം ഇതാണ്
റിലയന്‍സ് ജിയോയുടെ ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ഫോണ്‍ ഇന്ന് വിപണിയിലെത്തില്ല. ഫോണ്‍ ദീപാവലിക്ക് മുമ്പ് പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാനം. വിനായക ചതുര്‍ഥി ദിനമായ ഇന്ന് പുറത്തിറക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ദീപാവലിക്ക് മുന്‍പായി ലോഞ്ച് ചെയ്യാന്‍ കമ്പനി തീരുമാനിച്ചതായി വ്യാഴാഴ്ച അര്‍ധരാത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ദീപാവലിയ്ക്ക് മുമ്പുള്ള ഉത്സവ സീസണ് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
എന്നാല്‍ ഇന്ന് സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം ചിപ്പ് ക്ഷാമമാണെന്നും വിവരമുണ്ട്. ജിയോയും ഗൂഗിളും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകളിലൊന്നായി ജിയോ ഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ചത്. ഫോണിന് 2 പതിപ്പുകളാണുണ്ടാവുക. 2ജിബി റാം/16 ജിബി ഇന്റേണല്‍ മെമ്മറി എന്നീ പ്രത്യേകതകളുള്ളതാണ് ആദ്യത്തേത്.
3 ജിബി റാം/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡലാണ് രണ്ടാമത്തേത്. ആദ്യത്തേതിന് 3499 രൂപ വില പ്രതീക്ഷിക്കപ്പെടുമ്പോള്‍ രണ്ടാമത്തെ പതിപ്പിന് 4000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് നിഗമനം. ഫോണിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന് ഓഎസിലാണ് ജിയോ ഫോണ്‍ നെക്സ്റ്റ് പ്രവര്‍ത്തിക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍