5ജി ടെസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവിട്ട് ജിയോ
ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ ജിയോയുടെ 5ജി ടെസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 1,000 മുന്‍നിര നഗരങ്ങള്‍ക്കായി 5ജി കവറേജ് പ്ലാനിങ് പൂര്‍ത്തിയാക്കിയതായി ജിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആദ്യ ട്രയല്‍ റണ്ണിനായി ജിയോ സ്വന്തം സാങ്കേതിക സംവിധാനങ്ങളും 5ജി ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിനിടെ ജിയോയുടെ 5ജി സ്പീഡ് ടെസ്റ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവരുന്നതിനു മുന്‍പേ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് വിവരം.
91മൊബൈല്‍സ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം, നിലവിലുള്ള 4ജി നെറ്റ്വര്‍ക്കുമായി താരതമ്യം ചെയ്താല്‍ റിലയന്‍സ് ജിയോയുടെ 5ജി നെറ്റ്വര്ക്കിന് എട്ട് മടങ്ങ് ഡൗണ്‍ലോഡ് വേഗവും 15 മടങ്ങ് അപ്ലോഡ് വേഗവും വാഗ്ദാനം ചെയ്യാന്‍ പ്രാപ്തമാണ്. 420 എംബിപിഎസ് വേഗത്തിലും 412 എംബിപിഎസ് അപ്ലോഡ് വേഗത്തിലും ഡൗണ്‍ലോഡ് ചെയ്യാന്‍ ജിയോയ്ക്ക് കഴിയുമെന്നും ഇത് കാണിക്കുന്നു.
ഇതിനര്‍ഥം ഉപയോക്താക്കള്‍ക്ക് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം. മുംബൈയില്‍ ജിയോയുടെ 4ജി നെറ്റ്വര്ക്കിന് 46.82എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 25.31എംബിപിഎസ് അപ്ലോഡ് വേഗവും ഉണ്ട്. ഇതിനേക്കാള്‍ എത്രയോ മുകളിലാണ് ജിയോ 5ജിയുടെ വേഗം. എന്നാല്‍, 5ജിയും ഔദ്യോഗികമായി അവതരിപ്പിക്കുമ്പോള്‍ ഇത്രയും വേഗം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ ഉപയോക്താക്കള്‍ വരുന്നതോടെ 5ജിയുടെ നിലവിലെ വേഗം ലഭിച്ചേക്കില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍