News

ജിയോയ്ക്ക് വന്‍ തിരിച്ചടി; പുതിയ സബ്സ്‌ക്രൈബര്‍ നിരക്ക് കുത്തനെ ഇടിയുന്നു

ന്യൂഡല്‍ഹി: ട്രായ് പുറത്തുവിട്ട ഏറ്റവും പുതിയ സബ്സ്‌ക്രൈബര്‍ നിരക്ക് പ്രകാരം വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ജിയോയുടെ വളര്‍ച്ച ഇടിയുകയാണ്. ഇത് ഹ്രസ്വകാലത്തേക്കായിരിക്കാമെങ്കിലും മറ്റ് ടെലികോം കമ്പനികള്‍ക്ക് ജിയോയ്ക്കുണ്ടായ ഈ തിരിച്ചടി പ്രധാനമാണ്. വൊഡഫോണ്‍ ഐഡിയ നിരക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തങ്ങളും ഇതേ തീരുമാനത്തിലാണെന്ന് ഭാരതി എയര്‍ടെല്ലും വ്യക്തമാക്കി. എന്നാല്‍ ജിയോ നിരക്കുയര്‍ത്തുമോയെന്ന് വ്യക്തമല്ല. എന്നാല്‍ ചില നിരീക്ഷകരുടെ അഭിപ്രായത്തില്‍ ജിയോ നിരക്ക് വര്‍ധിപ്പിക്കില്ല.

ജിയോ നിരക്ക് വര്‍ധിപ്പിക്കാത്തതിനാല്‍ തന്നെ വര്‍ധിപ്പിക്കുന്ന നിരക്ക് അതേപടി താഴ്ത്താന്‍ എയര്‍ടെല്ലും വൊഡഫോണ്‍ ഐഡിയയും നിര്‍ബന്ധിതരാവുമെന്നാണ് &ിയുെ;ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍. 500 ദശലക്ഷം സബ്‌സ്‌ക്രൈബര്‍ നിരക്ക് എന്ന ലക്ഷ്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും 404 ദശലക്ഷത്തിലേക്കാണ് 2020 സെപ്തംബറില്‍ എത്തിയത്.

സെപ്തംബറില്‍ മാത്രം എയര്‍ടെല്‍ 3.78 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ നേടിയപ്പോള്‍ ജിയോ നേടിയത് 1.46 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെയാണ്. ആഗസ്റ്റില്‍ 29 ലക്ഷം സബ്‌സ്‌ക്രൈബേര്‍സിനെയാണ് എയര്‍ടെല്‍ കൂട്ടിച്ചേര്‍ത്തത്. ജിയോ നേടിയതാകട്ടെ 18.6 ദശലക്ഷം പേരെയാണ്. ജൂലൈ വരെ ജിയോയാണ് ഈ കണക്കില്‍ മുന്നിലുണ്ടായിരുന്നത്.

Author

Related Articles