ഇ-കോമേഴ്സ് ഭീമനായ സ്നാപ്ഡീലില് വ്യക്തിഗത നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് രാജാവിന്റെ മരുമകന്; എത്ര തുകയാണ് നിക്ഷേപിക്കുന്നതെന്ന് പുറത്ത് വിടാതെ ആനന്ദ് പിരമല്‍; 2017-18ല്‍ സ്നാപ്ഡീല്‍ നേടിയത് 535 കോടിയെങ്കില്‍ 2018-19ല്‍ 925 കോടി രൂപ വരുമാനം
മുംബൈ: റിലയന്‍സ് രാജാവ് മുകേഷ് അംബാനിയുടെ മരുമകനും പിരമല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആനന്ദ് പിരമല്‍ ഇ കോമേഴ്സ് ഭീമനായ സ്നാപ് ഡീലില്‍ വ്യക്തിഗത നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ എത്രത്തോളം തുകയാണ് നിക്ഷേപികുന്നത് എന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യന്‍ ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ സ്നാപ്ഡീല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 73 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കമ്പനിയുടെ ഏകീകൃത വരുമാനം 2017-18ലെ 535.9 നെ അപേക്ഷിച്ച് 2018-19ല്‍ 25 925.3 കോടിയായി ഉയര്‍ന്നുവെന്നും സ്നാപ്ഡീല്‍ അറിയിച്ചിട്ടുണ്ട്. വിപണിയിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതില്‍ സ്നാപ് ഡീലിന്റെ നീക്കം വിജയമാണെന്നും രാജ്യത്ത് കൂടുതല്‍ ഇടങ്ങളിലേക്ക് ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിപ്പിക്കുന്നതിനും ഇത് സഹായകരമാണെന്നും ആനന്ദ് വ്യക്തമാക്കി. മാത്രമല്ല 2017 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സ്നാപ്ഡീലിന്റെ വരുമാനം അതി വേഗത്തിലാണ് വളര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്നാപ്ഡീല്‍ സമര്‍പ്പിച്ച റെഗുലേറ്ററി രേഖകള്‍ പ്രകാരം, അതിന്റെ ഏകീകൃത വരുമാനം 2017-18ല്‍ 925 കോടിയായി ഉയര്‍ന്നു. 2017-18 ല്‍ ഇത് 536 കോടിയായിരുന്നു. മാത്രമല്ല കഴിഞ്ഞ വര്‍ഷം സ്നാപ്ഡീലിന് 611 കോടിയായിരുന്നു നഷ്ടമെങ്കില്‍ ഇക്കുറി അത് 186 കോടിയായി താഴ്ന്നു.
2016-17 ലെ വന്‍ തകര്‍ച്ചയില്‍ നിന്ന് സ്നാപ്ഡീല്‍ ഇപ്പോള്‍ ഒരുപാട് മുന്നോട്ട് പോയിരിക്കുകയാണ്. ആദ്യകാല ഇ-കൊമേഴ്സ് വമ്പന്മാരിലൊരാളായ സ്നാപ്ഡീല്‍ ആമസോണില്‍ നിന്നും ഫ്ളിപ്കാര്‍ട്ടില്‍ നിന്നുമുള്ള വര്‍ദ്ധിച്ച മത്സരത്തിന്റെ പിടിയില്‍ അകപ്പെട്ടതോടെയാണ് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍, സ്നാപ്ഡീല്‍ 60,000 പുതിയ വില്‍പ്പന പങ്കാളികളെ ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല അവര്‍ 50 ദശലക്ഷത്തിലധികം പുതിയ ലിസ്റ്റിംഗുകള്‍ പ്ലാറ്റ്ഫോമില്‍ ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍