കൂടുതല്‍ നഗരങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച് ജിയോമാര്‍ട്ട്
ഓയില്‍ മുതല്‍ ടെലികോം വരെ എത്തി നില്ക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ റീട്ടെയില്‍ രംഗത്ത് സാന്നിദ്ധ്യം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലെ ചില മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ച ജിയോമാര്‍ട്ട് വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ നഗരങ്ങളിലേയ്ക്ക് സേവനം വിപുലകരിച്ചിരിക്കുകയാണ് കമ്പനി. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്, ബേക്കറി, ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, വ്യക്തിഗത പരിചരണം വസ്തുക്കള്‍, ഗാര്‍ഹിക വസ്തുക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ നിങ്ങള്‍ക്ക് ജിയോ മാര്‍ട്ട് വഴി വാങ്ങാം.
ഇതിനായി കമ്പനിയുടെ പുതിയതായി ആരംഭിച്ച വെബ്സൈറ്റ് ഉപയോക്താക്കള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. സേവനത്തിനായുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമല്ല. നിലവില്‍ കമ്പനി സേവനം നല്കുന്ന നഗരങ്ങളുടെ പട്ടിക സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരാള്‍ക്ക് അയാളുടെ പിന്‍കോഡ് നല്കി തന്റെ സ്ഥലത്ത് സേവനം ലഭ്യമാണോയെന്ന് പരിശോധിക്കാം. വിവിധ മെട്രോ നഗരങ്ങളില്‍ നിന്നുള്ള പിന്‍കോഡുകള്‍ പരിശോധിക്കുമ്പോള്‍ ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു തുടങ്ങി മിക്ക മെട്രോകളിലും സേവനം ലഭ്യമാണ്.
കമ്പനിയുടെ റിലയന്‍സ് ഫ്രെഷ്, റിലയന്‍സ് സ്മാര്‍ട്ട് സ്റ്റോര്‍ എന്നിവ നല്കുന്ന ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലാണ് ജിയോമാര്‍ട്ട്. കൂടാതെ, കമ്പനിയുടെ ൃലഹശമിരലാെമൃ.േശി എന്ന വെബ്സൈറ്റ് ഷശീാമൃ.േരീാ ലേക്ക് ആണ് റീഡയറക്ട് ചെയ്യുന്നത്. പേയ്മെന്റിനായി കമ്പനി നിലവില്‍ നെറ്റ്ബാങ്കിംഗ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് എന്നിവ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 750 രൂപയില്‍ കുറവാണ് നിങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ വില എങ്കില്‍ കമ്പനി 25 രൂപ ഡെലിവറി ഫീസ് ഈടാക്കും.
ഏപ്രിലില്‍ കമ്പനി വാട്സ്ആപ്പ് ബിസിനസ്സ് അക്കൗണ്ട് പുറത്തിറക്കിയിരുന്നു. സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്സ്ബുക്കും റിലയന്‍സ് ജിയോയും 5.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ജിയോമാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. നവി മുംബൈ, താനെ, കല്യാണ്‍ എന്നിവയുള്‍പ്പെടെ മുംബൈയിലെ ചില പ്രദേശങ്ങളിലാണ് സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്.
ഇടപാട് ജിയോ പ്ലാറ്റ്ഫോമിലേക്ക് 5.7 ബില്യണ്‍ (43,574 രൂപ) നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഭീമന് റിലയന്‍സിന്റെ 9.99 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്കും റിലയന്‍സും തമ്മിലുള്ള ബിസിനസ് ഇടപാടിനെക്കുറിച്ച് സംസാരിച്ച മുകേഷ് അംബാനി ഇടപാട് 'ഡിജിറ്റല്‍ ഇന്ത്യ' യെ സഹായിക്കുമെന്ന് പറഞ്ഞിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍