ഫാഷന്‍ സ്റ്റോര്‍ ബിസിനസിനെ വിപുലപ്പെടുത്താന്‍ റിലയന്‍സിന്റെ തീരുമാനം; അഞ്ച് വര്‍ഷത്തിനിടയില്‍ 2500 റിലയന്‍സ് ട്രെന്‍ഡ് ഫാഷന്‍ സ്റ്റോറുകള്‍ ലക്ഷ്യം
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 557 സ്റോറുകളില്‍ നിന്ന് 2500 റിലയന്‍സ് ട്രെന്‍ഡ് ഫാഷന്‍ സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. കൂടെ ഓണ്‍ലൈന്‍ വ്യാപാരവുമായി കൂട്ടിച്ചേര്‍ക്കുകയുമാണ് റിലയന്‍സ്. എതിരാളികളായ ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ട് എന്നിവരുമായി നേരിട്ടൊരു പോരാട്ടത്തില്‍ ഇന്ത്യന്‍ ഉപഭോക്തൃ ചെലവുകളില്‍ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനി സ്വന്തമാക്കുന്നതിനുള്ള ഏറ്റവും പുതിയ നീക്കമാണിത്.
ഇ-കൊമേഴ്സ്യല്‍ വൈവിധ്യവത്കരിക്കാനും ഫാഷന്‍ വികസിപ്പിക്കാനുമുള്ള റിലയന്‍സിന്റെ പദ്ധതികള്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ താല്‍ക്കാലിക തകരാറുകളുണ്ടാക്കിയിട്ടുണ്ട്. ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഇ-കൊമേഴ്സിനു വിദേശ പ്രത്യക്ഷ നിക്ഷേപ നയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി അംബാനി റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ് സ്ഥാപിതമാക്കിയത് 2007 ലാണ്. ചില്ലറവില്‍പ്പന അംബാനി വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ വര്‍ദ്ധിച്ചുവരികയാണ്. പുതിയ പദ്ധതി ഈ വര്‍ഷം ആദ്യം കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചു. അഞ്ചു വര്‍ഷത്തിനിടയില്‍ 300 നഗരങ്ങളില്‍ റിലയന്‍സ് ട്രെന്‍ഡുകള്‍ വികസിപ്പിക്കും. കഴിഞ്ഞ വര്‍ഷം റിലയന്‍സ് ട്രെന്‍ഡുകള്‍ 100 സ്റ്റോറുകള്‍ തുറന്നിരുന്നു. അംബാനിയുടെ 'പുതിയ വാണിജ്യ' സംരംഭം, ചെറുകിട, ഇടത്തരം വ്യാപാരികളെ തന്റെ ചില്ലറവ്യാപാര ശൃംഖലയുമായി ബന്ധിപ്പിച്ച്, സാധനങ്ങളുടെ കാര്യക്ഷമത നിയന്ത്രിക്കാനും റിലയന്‍സിന്റെ സ്വകാര്യ ലേബലുകള്‍ വില്പന വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍