റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറ്റാദായത്തില്‍ വന്‍ വര്‍ധന; 43 ശതമാനം ഉയര്‍ന്നു
മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന. 13,680 കോടിയാണ് റിലയസിന്റെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 42.99 ശതമാനം വര്‍ധനയാണ് റിലയന്‍സിന്റെ അറ്റാദായത്തിലുണ്ടായത്.
എണ്ണവിപണയില്‍ നിന്നുള്ള നേട്ടമാണ് ഇക്കുറിയും റിലയന്‍സിനെ തുണച്ചത്. കമ്പനിയുടെ വരുമാനത്തില്‍ 48 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 1.74 കോടിയായാണ് വര്‍ധിച്ചത്. വിപണിയിലെ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് റിലയന്‍സിന് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലയന്‍സിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു. ഞങ്ങളുടെ വ്യവസായത്തിന്റെ കരുത്തും ഇന്ത്യന്‍ ആഗോള സമ്പദ്വ്യവസ്ഥകളുടെ തിരിച്ചു വരവും റിലയന്‍സിന്റെ അറ്റാദായത്തില്‍ പ്രതിഫലിച്ചുവെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍