News

സില്‍വര്‍ ലേയ്ക്കിന് പിന്നാലെ കെകെആറും റിലയന്‍സില്‍ നിക്ഷേപം നടത്തുന്നു

റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്തിയതിനുപിന്നാലെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിലും സില്‍വര്‍ ലേയ്ക്ക് നിക്ഷേപം നടത്തുന്നു. 1.75ശതമാനം ഉടമസ്ഥതാവകാശത്തിനുവേണ്ടി 7,500 കോടി രൂപയാണ് സില്‍വല്‍ ലേയ്ക്ക് നിക്ഷേപിക്കുക. ഇതോടെ റിലയന്‍സ് റീട്ടെയിലിന്റെ നിക്ഷേപമൂല്യം 4.21 ലക്ഷം കോടിയായി ഉയര്‍ന്നു.

സില്‍വര്‍ ലേയ്ക്കിന് പിന്നാലെ കെകെആറും നിക്ഷേപം നടത്തിയേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 1,500 കോടി നിക്ഷേപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് നടക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ ബിസിനസ് ഉടമകളാണ് റിലയന്‍സ്. 12,000 സ്റ്റോറുകളാണ് രാജ്യത്തെമ്പാടുമുള്ളത്.

രാജ്യത്തെമ്പാടുമുള്ള ചെറികിട വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനത്തിനാണ് റിലയന്‍സ് റീട്ടെയില്‍ തയ്യാറെടുക്കുന്നതെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രതികരിച്ചു.

Author

Related Articles