റിലയന്‍സ് റീട്ടെയ്ലറിന്റെ ലാഭത്തിലും, വരുമാനത്തിലും വന്‍ കുതിച്ചുചാട്ടം; ഇലക്ട്രോണിക്സ്, ഫാഷന്‍ വിപണി രംഗത്ത് വന്‍ നേട്ടം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികിളൊന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനികളിലൊന്നായ റിലയന്‍സ് റീട്ടെയ്ലറിന്റെ വരുമാനത്തില്‍ കഴിഞ്ഞ രണ്ട് പാദത്തില്‍ വന്‍ തരിച്ചടി നേരിട്ടെങ്കിലും 2019-2020 സാമ്പത്തികവര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ റിലയന്‍സിന്റെ കണ്‍സ്യൂമര്‍ സ്ഥാപനമായ റിലയന്‍സ് റീട്ടെയ്ലറിന്റെ വരുമാനത്തില്‍ 47 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രവര്‍ത്തന ലാഭത്തില്‍ 67 ശതമാനം വര്‍ധനവും ഉണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ 13 പാദങ്ങളില്‍ റിലയന്‍സ് റീട്ടെയ്ലറിന്റെ വരുമാനത്തില്‍ 80 ശതമാനം വര്‍ധനവും 98 ശതമാനം പ്രവര്‍ത്തന ലഭാവുമുണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു.
ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ ഭൂരിഭാഗം വരുമാനവും കണക്റ്റിവിറ്റി ബിസിനസുകളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. റിലയന്‍സ് ജിയോയുടെ റീചാര്‍ജ് കൂപ്പണകളുടെ വിതരണമടക്കം ഈ മേഖലയില്‍ നിന്നാണ് കൂടുതല്‍ വിതരണം ചെയ്യപ്പെടുന്നത്. എന്നാല്‍ റിലയന്‍സ് റീട്ടെയ്ലറിന്റെ 10 ശതമാനത്തോളം വരുമാനം രേഖപ്പെടുത്തിയിട്ടുള്ളത് ഓയില്‍ റീട്ടെയ്ലര്‍ ഔട്ടലറ്റില്‍ നിന്നാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ടെലികോം റീചാര്‍ജ് മേഖലയില്‍ നിന്നുളള വരുമാനത്തിലും 51 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഇലക്ട്രോണിക്സ്, ഫാഷന്‍ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 52 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 21,452 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിലവില്‍ റിലയന്‍സ് റീട്ടെയ്ലറിന രാജ്യത്ത്് 10,644 റീട്ടെയ്ല്‍ സ്റ്റോറൂമുകളുണ്ടെന്നാണ് റിപ്പോട്ട്. റിലയന്‍സ് റീട്ടെയ്ലര്‍ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനമാനമായി നേടിയത് 1.3 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം 1.5 ലക്ഷം കോടി രൂപാണ് കമ്പനി ഈ രംഗത്ത് നിന്ന് വരുമാനമായി പ്രതീക്ഷിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍