പ്രദേശിക ഉല്പാദകര്ക്ക് സന്തോഷ വാര്‍ത്തയുമായി റിലയന്‍സ് റീട്ടേയില്‍; 10 ഫ്രഷ് ഫോര്‍മാറ്റ് ഗ്രോസറി സ്റ്റോറുകള്‍ കൂടി ആരംഭിക്കും; പച്ചക്കറിയടക്കം പ്രാദേശികമായി ശേഖരിക്കുന്നത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും സൂചന
കേരളത്തില്‍ പ്രാദേശികമായി ഉല്പാദനം നടത്തുന്ന ആളുകള്‍ക്ക് ആഹ്ലാദിക്കാനുള്ള വാര്‍ത്താണ് റിലയന്‍സ് റീട്ടെയില്‍ ഇപ്പോള്‍ പുറത്ത് വിടുന്നത്. ഈ സാമ്പത്തിക വര്‍ഷം 10 പുതിയ ഗ്രോസറി സ്റ്റോറുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2020നുള്ളില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റോറുകള്‍ 5000 മുതല്‍ 6000 വരെ ചതുരശ്ര അടിയുള്ളതാണ്. നിലവില്‍ റിലയന്‍സ് ഫ്രഷ്, റിലയന്‍സ് സ്മാര്‍ട്ട് ഫോര്‍മാറ്റുകളിലായി 37 സ്റ്റോറുകളാണ് സംസ്ഥാനത്തുള്ളത്.
ഇവയില്‍ 28 എണ്ണവും ഫ്രഷ് ഫോര്‍മാറ്റാണ്. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സ്റ്റോറുകള്‍ 22,000 ചതുരശ്രയടി വരെയുള്ളതാണ്. റിലയന്‍സിന്റെ ഗ്രോസറി സ്റ്റോറുകളില്‍ നിലവില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രദേശിക അടിസ്ഥാനത്തില്‍ സോഴ്സ് ചെയ്യുന്നുണ്ട്. സ്നാക്ക്സ്, അരി, വെളിച്ചെണ്ണ, മസാല- കറിപ്പൊടികള്‍, ശീതള പാനീയങ്ങള്‍, ടോയ്ലറ്റ് സോപ്പ്, ഡിറ്റര്‍ജെന്റ്സ്, ഹെയര്‍ കെയര്‍ ഷാംപു, പച്ചക്കറി എന്നിവയെല്ലാം തന്നെ പ്രാദേശിക നിര്‍മാതാക്കളില്‍ നിന്ന് വാങ്ങുന്നുണ്ട്.
റിലയന്‍സിന്റെ നിലവിലെ സ്റ്റോറുകളില്‍ ആവശ്യമുള്ള പച്ചക്കറിയുടെ 10-15 ശതമാനം മാത്രമേ കേരളത്തില്‍ നിന്ന് സംഭരിക്കാന്‍ സാധിക്കുന്നുള്ളൂ. കൊഴിഞ്ഞാമ്പാറയിലാണ് ഗ്രൂപ്പിന്റെ ഏക കളക്ഷന്‍ സെന്റര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും 1500 ലേറെ പേര്‍ക്ക് റിലയന്‍സ് ഗ്രോസറി റീറ്റെയ്ല്‍ വിഭാഗം തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 50 ശതമാനത്തോളം വനിതകളാണ്. ഫ്രഷ് ഫോര്‍മാറ്റിലുള്ള ഒരു സ്റ്റോറില്‍ തന്നെ ശരാശരി 15 ജീവനക്കാര്‍ കാണും. സ്മാര്ട്ടിലാണെങ്കില് ഇത് 50 വരെയാകാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍