News

റിലയന്‍സ് റീട്ടയില്‍ ആഗോള തലത്തില്‍ അതിവേഗത്തില്‍ വളരുന്ന 50 റീട്ടയിലറുകളില്‍ ഒന്ന്: ഡെലോയിറ്റ് ഗ്ലോബല്‍ പവേര്‍സ് ഓഫ് റീട്ടെയിലിംഗ് സൂചിക 2020

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് റീട്ടയില്‍ ആഗോള തലത്തില്‍ വേഗത്തില്‍ വളരുന്ന 50 റീട്ടയിലറുകളില്‍ ഒന്ന്. ഡെലോയിറ്റിന്റെ ഗ്ലോബല്‍ പവേര്‍സ് ഓഫ് റീട്ടെയിലിംഗ് 2020 സൂചിക പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.2013 മുതല്‍ 2018 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ വിവരങ്ങള്‍ അനുസരിച്ചുള്ള ഫലമാണിത്.

ഡെലോയിറ്റ് തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍, 2018 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തെ അടിസ്ഥാനമാക്കി 250 സ്ഥാപനങ്ങളെ റാങ്ക് ചെയ്തിട്ടുണ്ട്. അതില്‍ 56-ാം സ്ഥാനത്താണ് ഇന്ത്യയിലെ വമ്പന്‍മാരായ റിലയന്‍സ് റീട്ടയില്‍ ഇടം നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സ്ഥാനം 94 ആയിരുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 6-ാം സ്ഥാനത്തുണ്ടായിരുന്ന റിലയന്‍സ് റീട്ടയില്‍, സിഎജിആര്‍ പ്രകാരം 55.8 ശതമാനം നേട്ടം കൈവരിച്ച് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാമതെത്തി എന്ന് ഡെലോയിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.  

 റിപ്പോര്‍ട്ട് അനുസരിച്ച് റിലയന്‍സ് റീട്ടെയില്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്ന ഏക ഇന്ത്യന്‍ കമ്പനി. പകുതിയിലധികം റീട്ടെയില്‍ കമ്പനികളും ജപ്പാനില്‍ നിന്നുള്ളവയാണ്. ഏകദേശം നാലിലൊന്ന് വീതം ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമാണ്. റിലയന്‍സ് റീട്ടെയിലിന്റെ റീട്ടെയില്‍ വരുമാനം 18.5 ബില്യണ്‍ യുഎസ് ഡോളറായി രേഖപ്പെടുത്തി. ഇത് 2011 ലെ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ച് 88.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് പതിനായിരത്തിലധികം സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ റീട്ടെയിലര്‍ കൂടിയാണ് ഇവര്‍.

സ്മാര്‍ട്ട്ഫോണുകളുടെയും മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പനയ്ക്കുള്ള മുന്നേറ്റം; അതിന്റെ ഓഫ്ലൈന്‍ സ്റ്റോറുകളിലുടനീളം ഒരു ആക്രമണാത്മക വിലനിര്‍ണ്ണയ തന്ത്രം; യുകെ ആസ്ഥാനമായുള്ള കളിപ്പാട്ട വില്‍പ്പനക്കാരനായ ഹാംലീസ് ഏറ്റെടുക്കല്‍; പുതിയ സ്റ്റോര്‍ ഓപ്പണിംഗുകള്‍ എന്നിവയാണ് അജിയോ ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ഇ-കൊമേഴ്സ് വളര്‍ച്ച ഉയര്‍ത്തുന്നതില്‍ കമ്പനിയെ പ്രാപ്തരാക്കിയ ഘടകങ്ങള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മികച്ച 10 റീട്ടെയിലര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റീട്ടെയില്‍ വരുമാന വളര്‍ച്ചയോടെ ആമസോണ്‍ മൂന്നാം സ്ഥാനത്തെത്തി. വിദേശ ഓപ്പറേഷനുകള്‍ ഇല്ലാത്ത ആദ്യ പത്ത് റീട്ടെയിലറുകളില്‍ ഇടം നേടിയ ഏക റീട്ടെയിലറാണ് യുഎസ് ആസ്ഥാനമായ ക്രോഗര്‍.

Author

Related Articles