News

ആര്‍ഇസി സോളാര്‍ ഹോള്‍ഡിങ്ങിനെ ഏറ്റെടുക്കുന്നതിന് 5500 കോടി രൂപ വായ്പയെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 736 മില്യണ്‍ ഡോളര്‍ (5500 കോടി രൂപ) വായ്പയെടുത്തു. നോര്‍വീജിയന്‍ സോളാര്‍ പാനല്‍ നിര്‍മ്മാതാക്കളായ ആര്‍ഇസി സോളാര്‍ ഹോള്‍ഡിങ്ങിനെ ഏറ്റെടുക്കുന്നതിനായാണ് വായ്പ. ഗ്രീന്‍ ലോണ്‍ സംവിധാനത്തിലൂടെയാണ് റിലയന്‍സ് വായ്പയെടുക്കുന്നത്.

ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ബാങ്കിങ് ഗ്രൂപ്പ്, ഡി.ബി.എസ് ബാങ്ക്, ക്രെഡിറ്റ് അഗ്രിഹോള്‍, എച്ച്.എസ്.ബി.സി, എം.യു.എഫ്.ജി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് റിലയന്‍സിനായി വായ്പ നല്‍കുക. ഇത്തരത്തില്‍ മറ്റൊരു ധനകാര്യ സ്ഥാപനത്തെ ഏറ്റെടുക്കുന്നതിന് റിലയന്‍സ് ഇതാദ്യമായാണ് വായ്പയെടുക്കുന്നത്. 120 ബേസിക് പോയിന്റ് മുതല്‍ 125 ബേസിക് പോയിന്റ് വരെയായിരിക്കും വായ്പയുടെ പലിശനിരക്ക്. വായ്പയില്‍ 250 മില്യണ്‍ ഡോളര്‍ ആറ് വര്‍ഷത്തേക്കുള്ള ടേം ലോണാണ്. 150 മില്യണ്‍ സ്ഥാപനത്തിന്റെ വര്‍ക്കിങ് കാപ്പിറ്റലും. 460 മില്യണ്‍ ഡോളര്‍ അഞ്ച് വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടിയുമാണ്.

സോളാര്‍ പാനല്‍ നിര്‍മ്മാണ കമ്പനിയെ ഏറ്റെടുക്കാന്‍ റിലയന്‍സ് 5500 കോടി വായ്പയെടുക്കുന്നുഅതേസമയം, വായ്പയെടുക്കുന്ന വിവരം റിലയന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാങ്കുകളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഒക്‌ടോബര്‍ 10ന് നോര്‍വീജിയന്‍ സ്ഥാപനമായ ആര്‍.ഇ.സി സോളാറിനെ ഏറ്റെടുക്കാന്‍ റിലയന്‍സ് കരാറില്‍ ഒപ്പിട്ടിരുന്നു. അന്ന് തന്നെ സ്റ്റര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറിന്റെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനുള്ള തീരുമാനവും റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു.

Author

Related Articles