5 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാന്‍ തീരുമാനിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
അഞ്ച് ബില്യണ്‍ യു.എസ് ഡോളര്‍ സ്വരൂപിക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായതായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എട്ടു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള റിലയന്‍സ് ബോണ്ടുകളുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതോടെ, വിദേശത്തു നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വരൂപിക്കുന്ന ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറും.
പ്രധാനമായും നിലവിലുള്ള കടങ്ങള്‍ക്കു മേല്‍ റീഫിനാന്‍സ് ചെയ്യുന്നതിനായിരിക്കും പുതിയ നോട്ടുകള്‍ ഉപയോഗിക്കുക. യു.എസ് ഡോളറിലുള്ള ഫിക്സഡ് റേറ്റ് അണ്‍സെക്യൂര്‍ഡ് ബോണ്ടുകളായിരിക്കും വില്‍പ്പനയ്ക്ക് വെക്കുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ റിലയന്‍സ് ബോര്‍ഡ് ഫിനാന്‍സ് കമ്മിറ്റി പറഞ്ഞു.
എന്നാല്‍ ബോണ്ടുകളുടെ വിലയോ, പുറത്തിറക്കുന്ന കാലാവധിയോ കമ്പനി വ്യക്തമാക്കിയിട്ടില്ല. യു.എസ് ട്രഷറി മാനദണ്ഡപ്രകാരം 110-130 ബേസിസ് പോയിന്റുകളില്‍ 10 വര്‍ഷക്കാലാവധിയുള്ളതോ 13-140 ബേസിസ് പോയിന്റുകളില്‍ 30 വര്‍ഷ കാലാവധിയുള്ളതോ ആയ ബോണ്ടുകളായിരിക്കും പുറത്തിറക്കുക. ഡിജിറ്റല്‍, റീട്ടെയില്‍ വ്യാപാരം കൂടുതല്‍ വ്യാപിപ്പിക്കുന്ന റിലയന്‍സ്, ഊര്‍ജ രംഗത്ത് കൂടി ചുവടുറപ്പിക്കാനുള്ള പദ്ധതിയിലാണിപ്പോള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍