സ്പെക്ട്രം കുടിശിക അടക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് മൊറട്ടോറിയം
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസനടപടി. രണ്ട് വര്‍ഷത്തേക്ക് ടെലികോം കമ്പനികളുടെ പേയ്മെന്റുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. വോഡഫോണ്‍-ഐഡിയ,ഭാരതി എയര്‍ടെല്‍,റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ഇതോടെ ആശ്വാസമായി. മൂന്ന് കമ്പനികള്‍ക്കും കൂടി 42,000 കോടിയുടെ ആശ്വാസമാണ് ലഭിക്കുക.തിരിച്ചടവ് കാലാവധി ദീര്ഘിപ്പിച്ചുനല്കുന്നതിനെയാണ് മൊറട്ടോറിയം എന്ന് പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വോഡഫോണ്‍-ഐഡിയ,എയര്‍ടെല്‍ കമ്പനികള്‍ക്കാണ് കൂടുതല്‍ ഗുണമാകുക.
ബിസിനസ് ഇന്ത്യയില്‍ തുടര്‍ന്നുപോകുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമാശ്വാസ നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് വോഡഫോണ്‍ കമ്പനി വക്താക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.വോഡഫോണ്‍-ഐഡിയയ്ക്ക് മാത്രമായി 300 മില്യണ്‍ മൊബൈല്‍ വരിക്കാരാണ് ഉള്ളത്. സര്‍ക്കാരിന്റെ പുനരുജ്ജീവന പാക്കേജ് സൂചനകളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജിയോയുടെ കടന്ന് വരവിന് ശേഷം കനത്ത നഷ്ടം നേരിട്ട കമ്പനി മറ്റൊരു കമ്പനിയാണ് എയര്‍ടെല്‍. ഈ ടെലികോം കമ്പനിയും പ്രതിസന്ധികളിലൂടെയാണ് മുമ്പോട്ട് പോകുന്നത്. വരുന്ന മാസം മുതല്‍ ഉപഭോക്താക്കള്‍ക്കുള്ള താരിഫ് റേറ്റ് ഉയര്‍ത്താനാണ് ഇവരുടെയും തീരുമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍