റെപ്കോ ഹോം ഫിനാന്‍സിലേക്ക് ഒന്നാം പാദത്തില്‍ അറ്റലാഭമായി ഒഴുകിയെത്തിയത് 62.3 കോടി; കമ്പനിയുടെ വരുമാനത്തിലും വര്‍ധനവ്
ന്യൂഡല്‍ഹി: റെപ്കോ ഹോം ഫിനാന്‍സിന്റെ അറ്റലാഭത്തില്‍ നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാംപാദത്തിലാണ് റെപ്കോ ഹോം ഫിനാന്‍സിന്റെ അറ്റലാഭത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഒന്നാം പാദത്തില്‍ റെപ്കോ ഹോം ഫിനാന്‍സിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 62.3 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭമായി രേഖപ്പെടുത്തിയത് 60.9 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം റെപ്കോ ഹോം ഫിനാന്‍സിന്റെ അറ്റപലിശയിനത്തിലുളള വരുമാനത്തിലടക്കം വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
അറ്റപലിശയിയിനത്തിലുള്ള വരുമാനം ഏഴ് ശതമാനം വര്‍ധിച്ച് 127 കോടി രൂപയിലേക്കെത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ റെപ്കോ ഹോം ഫിനാന്‍സിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ രേഖപ്പെടുത്തിയത് 119 കോടി രൂപയാണ്. കമ്പനിയുടെ വരുമാനത്തിലും വന്‍ വര്‍ധനവാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ വരുമാനത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനമായി രേഖപ്പെടുത്തിയത് ഏകദേശം 328 കോടി രൂപയാണ്. എന്നാല്‍ മുന്‍പാദത്തില്‍ 287 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍