News

സാംസങ് വിയറ്റ്‌നാമില്‍ വന്‍ തുക നിക്ഷേപിക്കും; ആര്‍&ഡി സെന്റര്‍ നിര്‍മ്മിക്കുക ലക്ഷ്യം

സാംസങ് വിയറ്റ്‌നാമില്‍ വന്‍ തുക നിക്ഷേപിച്ച് റിസേര്‍ച്ച് സെന്റര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. ഏകദേശം  220 മില്യണ്‍ ചിലവഴിച്ച് 220 മില്യണ്‍ നിക്ഷേപിച്ച ആര്‍ ആന്‍ഡ് ഡി സെന്റര്‍ നിര്‍മ്മിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.  2022 ഓട് കൂടി സാംസങ് വിയറ്റ്‌നാമില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.  ഏകദേശം 3000 തൊഴിലാണ് പുതിയ സംരംഭകത്തിലൂടെ കമ്പനി വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. വിയറ്റ്്‌നാമില്‍ പുതിയ പദ്ധതി നടപ്പിലാക്കുക വഴി കമ്പനിക്ക് വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചേക്കുമെന്നാണ് വിലിയരുത്തല്‍.  

എന്നാല്‍ സാംസങ് നിലവില്‍  വിയറ്റ്‌നാമില്‍ മാത്രം  17 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് ഇലക്ടോണിക്‌സ് നിര്‍മ്മാതാക്കളായ സാംസങ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. പുതിയ മാനുഫാചറിംഗ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി  ഇപ്പോള്‍ നടപ്പിലാക്കുന്നത്. 

സാംസങ് വിയറ്റ്‌നാമില്‍ പുതിയ മാനുഫാക്ചറിംഗ് പ്ലാനുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്. നടപ്പുവര്‍ഷം പുതിയ ലക്ഷ്യത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ പുതിയ നിക്ഷേപം നേടിയെടുക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.  അനുബന്ധ ഉപകരണങ്ങളുടെ കയറ്റുതി വിഭാഗത്തില്‍ കമ്പനി 1.38 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്.

Author

Related Articles