ജില്ലാ ബാങ്കുകളുടെ പ്രവാസി നിക്ഷേപ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി; ഇനി ഇടപാടുകള്‍ കേരളാ ബാങ്കില്‍ മാത്രം
തിരുവനന്തപുരം: ജില്ലാ ബാങ്കുകളുടെ പ്രവാസി നിക്ഷേപ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകള്‍ക്കാണ് പ്രവാസി നിക്ഷേപം വാങ്ങാനുള്ള അനുമതിയുണ്ടായിരുന്നത്. ഇതോടെ ഈ ബാങ്കുകള്‍ക്ക് ഇനി പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ സാധ്യമല്ല. പുതിയ നിക്ഷേപം വാങ്ങാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. കേരളബാങ്ക് രൂപവത്കരിച്ചതോടെ നേരത്തേ ജില്ലാ സഹകരണബാങ്കുകള്‍ക്ക് അനുവദിച്ച ലൈസന്‍സുകള്‍ റിസര്‍വ്ബാങ്ക് പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രവാസിനിക്ഷേപം വാങ്ങാനുള്ള ജില്ലാബാങ്കുകളുടെ അനുമതി റിസര്‍വ് ബാങ്ക് റദ്ദാക്കിയത്
അതേസമയം റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ലയനത്തില്‍ നിന്നും മാറി നിന്ന മലപ്പുറം ജില്ലാ ബാങ്കിന് തിരിച്ചടിയായേക്കും. കേരളാ ബാങ്കില്‍ ലയിക്കാത്ത മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചേക്കും. ഒറ്റയ്ക്ക് നില്‍ക്കാനുള്ള മലപ്പുറം ജില്ലാ ബാങ്കിന്റെ തീരുമാനത്തിന് വില കൊടുക്കേണ്ടി വരുന്നത് ജീവനക്കാര്‍ ആയിരിക്കും.
സംസ്ഥാന സഹകരണബാങ്കിന്റെ ലൈസന്‍സിലാണ് കേരളബാങ്ക് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, സംസ്ഥാന സഹകരണബാങ്കിന്റെ പ്രവര്‍ത്തനമികവ് അനുസരിച്ചുമാത്രമേ ആധുനിക ബാങ്കിങ് ലൈസന്‍സുകള്‍ നിലനിര്‍ത്താനാവുള്ളൂവെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. സംസ്ഥാന സഹകരണബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കേരളബാങ്കിന് പ്രവാസിനിക്ഷേപം വാങ്ങാനുള്ള അനുമതി നല്‍കാനാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
കോഴിക്കോട് ജില്ലാബാങ്കില്‍ 90 കോടി രൂപ പ്രവാസി നിക്ഷേപമുണ്ട്. ഇത് ആറുമാസത്തിനുള്ളില്‍ തിരികെനല്‍കണമെന്നാണ് നിര്‍ദ്ദേശം. പുതിയ നിക്ഷേപം വാങ്ങാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. സ്വന്തമായി ഐ.എഫ്.എസ്.സി. കോഡും ആര്.ടി.ജി.എസ്. സംവിധാനമുള്ള കോഴിക്കോട് ജില്ലാബാങ്കിന്റെ പ്രവാസി നിക്ഷേപപദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. ഫോറിന് എക്സ്ചേഞ്ച് സൗകര്യമുള്ള എവിടെനിന്നും കോഴിക്കോട് ജില്ലാ ബാങ്കിലേക്ക് പണം നിക്ഷേപിക്കാമെന്നതായിരുന്നു പ്രത്യേകത.
സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ എല്ലാ ശാഖകളും കേരളബാങ്കിന്റെതാക്കി മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്റെ ശാഖാലൈസന്‍സ് എടുക്കണമെന്ന് ആര്.ബി.ഐ. നിര്‍ദേശമുണ്ട്. ഇക്കാര്യത്തിലും മാനദണ്ഡങ്ങളില്‍ ഇളവുനല്‍കിയില്ലെങ്കില്‍ അത് കേരളബാങ്കിനെ ബാധിക്കും.
അവസാന മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തിലായിരിക്കണം, മൂലധനപര്യാപ്തത പത്തുശതമാനമുണ്ടായിരിക്കണം, അവസാന മൂന്നുവര്‍ഷം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് എ-ഗ്രേഡിലായിരിക്കണം, നബാര്‍ഡിന്റെ പരിശോധനാറിപ്പോര്‍ട്ടും എ-ഗ്രേഡ് ആയിരിക്കണം എന്നിവയാണ് പ്രവാസിനിക്ഷേപം സ്വീകരിക്കാനുള്ള ലൈസന്‍സ് അനുവദിക്കുന്നതിന് റിസര്‍വ്ബാങ്ക് നിര്‍ദേശിക്കുന്ന മാനദണ്ഡം. ഇതില്‍ മൂലധനപര്യാപ്തത ഒഴികെയുള്ളവയൊന്നും കേരളബാങ്കിന് ഇപ്പോള്‍ പാലിക്കാനാവില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍