തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനില്‍ പ്രവേശിക്കാനാവില്ല
മസ്കത്ത്: തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനില്‍ പ്രവേശിക്കാനാവില്ല. സുപ്രീം കമ്മിറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ബ്രിഗേഡിയര്‍ സൈദ് അല്‍ അസ്മിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍, സാധുതയുള്ള വിസയുണ്ടെങ്കില്‍ പ്രവാസികള്‍ക്കൊപ്പം കുടുംബത്തിനും രാജ്യത്ത് പ്രവേശിക്കാം. സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുള്ള സഹകരണത്തിന് സ്വദേശികളോടും പ്രവാസികളോടും അല്‍ അസ്മി നന്ദി അറിയിച്ചു. യാത്രാ വിലക്ക് ലംഘിക്കുന്നതിനും മാസ്ക് ധരിക്കാത്തതിനുമൊക്കെ ചില നിയമലംഘനങ്ങള്‍ പിടിക്കപ്പെടുന്നുണ്ട്. ഇവ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുമ്പ് എത്രയും വേഗം പിഴകള്‍ അടച്ചുതീര്‍ക്കണണെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍